മെസ്സിയെ വിടാതെ അല്‍ ഹിലാല്‍; പിതാവ് സൗദിയില്‍

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ പ്രൊപ്പസല്‍ ആണ് അല്‍ ഹിലാലിന് മുന്നില്‍ വച്ചിരിക്കുന്നത്.

Update: 2023-03-16 05:46 GMT


റിയാദ്: പിഎസ്ജിയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദി ക്ലബ്ബ് അല്‍ ഹിലാലില്‍ എത്തിയേക്കും. അല്‍ ഹിലാലുമായി ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായി മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ജ്ജെ മെസ്സി റിയാദില്‍ എത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസര്‍ ക്ലബ്ബ് നല്‍കുന്ന അതേ വേതനം നല്‍കാന്‍ അല്‍ ഹിലാല്‍ ഒരുക്കമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പിഎസ്ജിയിലെ കരാര്‍ ഈ സീസണോടെ അവസാനിക്കുന്ന മെസ്സി കരാര്‍ പുതിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയും മെസ്സിയെ റിലീസ് ചെയ്യും. മെസ്സിയുടെ പിതാവ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ പ്രൊപ്പസല്‍ ആണ് അല്‍ ഹിലാലിന് മുന്നില്‍ വച്ചിരിക്കുന്നത്.


വര്‍ഷം 173 മില്ല്യണ്‍ യൂറോയാണ് ഇതുപ്രകാരം മെസ്സിക്ക് നല്‍കേണ്ടി വരിക. 220 മില്ല്യണ്‍ യൂറോ വരെ നല്‍കാന്‍ അല്‍ ഹിലാല്‍ ഒരുങ്ങിയേക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയും അല്‍ ഹിലാല്‍ ഓഫറുകള്‍ മെസ്സിയ്ക്കായി നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം റൊണാള്‍ഡോയുടെ വേതനത്തേക്കാള്‍ കുറവായിരുന്നു. റൊണാള്‍ഡോയുടെ അതേ വേതനം നല്‍കാനും അല്‍ ഹിലാല്‍ തയ്യാറായേക്കും. കരാര്‍ പ്രാബല്യത്തിലായാല്‍ യൂറോപ്പിലെ ചിരവൈരികളായ മെസ്സിയും റൊണാള്‍ഡോയും ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ കൊമ്പുകോര്‍ക്കും. ഇതോടെ ലോകഫുട്‌ബോളിന്റെ ദൃഷ്ടി യൂറോപ്പ് വിട്ട് ഏഷ്യയിലെത്തുമെന്ന് ഉറപ്പ്.




Tags:    

Similar News