നെയ്മറിന് പിറകെ മൊറോക്കോ ഗോള്‍ കീപ്പര്‍ യാസ്സിന്‍ ബോണോയെ ടീമിലെത്തിച്ച് അല്‍ ഹിലാല്‍

മിട്രോവിചിനെ ടീമില്‍ എത്തിക്കും.

Update: 2023-08-17 12:25 GMT

റിയാദ്: അല്‍ ഹിലാല്‍ അവരുടെ വലിയ ട്രാന്‍സ്ഫറുകള്‍ തുടരുന്നു. സെവിയ്യയുടെ മൊറോക്കോ ഗോള്‍ കീപ്പര്‍ യാസ്സിന്‍ ബോണോയും അല്‍ ഹിലാലില്‍ എത്തിയിരിക്കുകയാണ്. 21 മില്യണ്‍ യൂറോയുടെ ട്രാന്‍സ്ഫറില്‍ ആണ് അല്‍ ഹിലാല്‍ താരത്തെ സ്വന്തമാക്കുന്നത്. മൂന്നു വര്‍ഷത്തെ കരാര്‍ ബോണോ അല്‍ ഹിലാലില്‍ ഒപ്പുവെക്കും. ഇന്നലെ സൂപ്പര്‍ കപ്പ് ഫൈനലില്‍ ബോണോ സെവിയ്യക്ക് ആയി ഇറങ്ങിയിരുന്നു.

45 മില്യണ്‍ യൂറോ ആണ് അല്‍ ഹിലാല്‍ മൊറോക്കോയുടെ ലോകകപ്പ് ഹീറോക്ക് വേതനമായി നല്‍കും. കാനഡയില്‍ ജനിച്ച മൊറോക്കോ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ആയ 32 കാരനായ ബോണോ ലാ ലീഗ ക്ലബുകള്‍ ആയ ജിറോണ, സെവിയ്യ ടീമുകള്‍ക്ക് ആണ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്. മൊറോക്കോക്ക് ഒപ്പം 54 കളികള്‍ കളിച്ച താരം സെവിയ്യയുടെ 2 യൂറോപ്പ ലീഗ് വിജയങ്ങളിലും ഭാഗമായി.


 

നെയ്മറിനെയും ബോണോയെയും സ്വന്തമാക്കിയ അല്‍ ഹിലാല്‍ ഇനി അടുത്തതായി സെര്‍ബിയയുടെ മിട്രോവിചിനെ ടീമില്‍ എത്തിക്കും. നേരത്തെ താരത്തിനമായി രംഗത്ത് ഉണ്ടായിരുന്ന ജര്‍മ്മന്‍ ചാമ്പ്യന്മാര്‍ ആയ ബയേണ്‍ മ്യൂണിക് സൗദി ക്ലബിന് മുന്നില്‍ പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. മറ്റൊരു ക്ലബ്ബായ അല്‍ നസര്‍ ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണെ ടീമിലെത്തിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.






Tags:    

Similar News