ബ്യൂണസ് അയറിസ്: വരുന്ന കോപ്പാ അമേരിക്കന്‍ ഫുട്ബോളില്‍ ലാറ്റിന്‍അമേരിക്കന്‍ കരുത്തായ അര്‍ജന്റീനാ ടീമിന് പുതിയ ജേഴ്സി. നിലവിലുള്ള വെള്ളയില്‍ നീല വരയുള്ള ജേഴ്സിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ജേഴ്സി. വെള്ളയും നീലയും ഒന്ന് മറ്റൊന്നിലേക്ക് കൂടിചേരും വിധമാണ് പുതിയ ജേഴ്സി. പരമ്പരാഗത ജഴ്സിയില്‍ നിന്നും മാറിയത് ആരാധകരില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയിട്ടുള്ളത്. പുതിയ ജേഴ്സിയുമണിഞ്ഞ് ലയണല്‍ മെസ്സി നില്ക്കുന്ന പടം അഡിഡാസ് ഇന്ന് പുറത്ത് വിട്ടു. പുതിയ ലുക്കില്‍ മെസ്സി അല്‍പ്പം ഗൗരവത്തിലാണെന്നാണ് ആരാധകരുടെ പ്രതികരണം. ഒമ്പത് മാസത്തിന് ശേഷമാണ് മെസ്സി ടീമിനൊപ്പം ചേരുന്നത്. ടീമില്‍ തുടരുമെന്നതിനുള്ള സൂചനകളാണ് താരത്തിന്റെ പുതിയ ലുക്കിലുള്ള പടം. ഇനിമുതല്‍ ടീമിന്റെ ജേഴ്സി ഇതായിരിക്കുമെന്ന് അര്‍ജന്റീനന്‍ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. ടീമിലെ മറ്റ് താരങ്ങളുടെ പുതിയ ജഴ്സിയണിഞ്ഞു നില്ക്കുന്ന പടം അഡിഡാസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് രാജിവച്ചതിന് ശേഷം ആദ്യമായാണ് മെസ്സി ടീമിനൊപ്പം ചേരുന്നത്. മെസ്സിയുടെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.