ബ്യുണസ്‌ഐറിസ്: 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡീഗോ മറഡോണ നാട്ടിലെത്തിച്ച വിശ്വകിരീടം വീണ്ടും അര്‍ജന്റീനന്‍ മണ്ണിലെത്തി. ലോകകപ്പ് നേടിയ ടീമിനെ കാത്ത് പതിനായിരങ്ങളാണ് ബ്യൂണസ് ഐറിസില്‍ തടിച്ചുകൂടിയത്. പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ 2.30നാണ് ചാംപ്യന്‍മാര്‍ വന്നിറങ്ങിയത്. ചുവപ്പ് പരവതാനി വിരിച്ചായിരുന്നു സ്വീകരണം. ആദ്യം മെസ്സിയും കോച്ച് സ്‌കലോണിയുമാണ് പുറത്തേക്കെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയ താരങ്ങള്‍ പ്രത്യേക ബസ്സില്‍ കയറി കാത്തിരുന്ന ആരാധകരെ കാണാനായി തലസ്ഥാനം മുഴുവന്‍ ചുറ്റി. താരങ്ങളെ വരവേല്‍ക്കാന്‍ രാജ്യം മുഴുവന്‍ കാത്തുനില്‍ക്കുകയായിരുന്നു. ബ്യൂണസ് ഐറിസിലെ തെരുവുകള്‍ മുഴുവന്‍ ജനങ്ങളാല്‍ നിറഞ്ഞിരുന്നു.