പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ആഴ്‌സണല്‍; സ്പാനിഷ് ലീഗില്‍ വമ്പന്‍ ജയവുമായി ബാഴ്‌സലോണ

Update: 2024-09-16 05:18 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ജയം.ടോട്ടന്‍ഹാമിനെതിരേ ഒരു ഗോളിന്റെ ജയമാണ് ഗണ്ണേഴ്‌സ് നേടിയത്.ഗബ്രിയേല്‍ ആണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ വോള്‍വ്‌സിനെ ന്യൂകാസില്‍ യുനൈറ്റഡ് 2-1ന് പരാജയപ്പെടുത്തി. ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തും ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തുമാണ്.

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ കൂറ്റന്‍ ജയം സ്വന്തമാക്കി. ജിറോണയ്‌ക്കെതിരേ 4-1ന്റെ ജയമാണ് ബാഴ്‌സ നേടിയത്. ബാഴ്‌സയ്ക്കായി ലാമിന്‍ യമാല്‍ ഇരട്ട ഗോള്‍ നേടി. ഡാനി ഒല്‍മോ, പെഡ്രി എന്നിവരും കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്ത്ു. ഫെറാന്‍ ടോറസിന് മല്‍സരത്തിന്റെ 86ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചു.

മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളിന് വലന്‍സിയയെ പരാജയപ്പെടുത്തി. റയല്‍ വലാഡോളിഡിനെ സെല്‍റ്റാ വീഗോ 3-1ന് പരാജയപ്പെടുത്തി.




Tags:    

Similar News