കരാസ്‌ക്കോ പെനാല്‍റ്റി പാഴാക്കി; അത്‌ലറ്റിക്കോ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്

ക്ലബ്ബ് ബ്രൂഗ്‌സും പോര്‍ട്ടോയും പ്രീക്വാര്‍ട്ടറില്‍ കടന്നു.

Update: 2022-10-27 05:40 GMT


മാഡ്രിഡ്: യാന്‍സിക്ക് കരാസ്‌ക്കോ ഇഞ്ചുറി ടൈമില്‍ പാഴാക്കിയ പെനാല്‍റ്റി അത്‌ലറ്റിക്കോ മാഡ്രിഡിന് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തേക്കുള്ള വഴികാണിച്ചു. ഇന്ന് ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ബയേണ്‍ ലെവര്‍കുസൂനോട് 2-2 സമനില വഴങ്ങിയാണ് സ്പാനിഷ് പ്രമുഖര്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. അത്‌ലറ്റിക്കോയോടൊപ്പം ബയേണും പുറത്തായി. ഹുഡസ്ണ്‍ ഒഡോയിയു ഡൈബിയും ബയേണിനായി സ്‌കോര്‍ ചെയ്തു. ഒരു ഗോള്‍ നേടിയ കരാസ്‌ക്കോ അത്‌ലറ്റിക്കോയ്ക്കായി ഒരു അസിസ്റ്റും നേടിയിരുന്നു. ഡി പോള്‍ ആണ് അവരുടെ രണ്ടാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലാണ് കരാസ്‌ക്കോയ്ക്ക് പെനാല്‍റ്റി ലഭിക്കുന്നതും താരം അത് പാഴാക്കിയത്. ഇന്ന് ടീമിന്റെ രക്ഷകനായി വന്ന കരാസ്‌ക്കോ പിന്നീട് ടീമിന്റെ വില്ലനാവുകയായിരുന്നു.


ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ക്ലബ്ബ് ബ്രൂഗ്‌സിനെ പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ് സി പോര്‍ട്ടോ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ക്ലബ്ബ് ബ്രൂഗ്‌സും പോര്‍ട്ടോയും പ്രീക്വാര്‍ട്ടറില്‍ കടന്നു.




Tags:    

Similar News