ചാംപ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോ മാഡ്രിഡ് ചെല്‍സിക്കെതിരേ

ഇറ്റാലയിന്‍ ക്ലബ്ബ് ലാസിയോ നിലവിലെ ചാംപ്യന്‍മരാായ ബയേണ്‍ മ്യുണിക്കിനെ നേരിടും.

Update: 2021-02-23 12:15 GMT

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ഇംഗ്ലിഷ് വമ്പന്‍മാരായ ചെല്‍സിയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം 1.30നാണ് മല്‍സരം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌പെയിനില്‍ നടക്കേണ്ട മല്‍സരം റുമാനിയയില്‍ വച്ചാണ് നടക്കുക. ലാ ലിഗയില്‍ ഒന്നാം സ്ഥാനക്കാരാണെങ്കിലും കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ സിമിയോണിയുടെ കുട്ടികള്‍ക്ക് ജയിക്കാനായത്. ഇത് അവര്‍ക്ക് തിരിച്ചടിയാണ്. എന്നാല്‍ ഇംഗ്ലിഷ് ക്ലബ്ബുകള്‍ക്കെതിരേ മികച്ച റെക്കോഡാണ് അത്‌ലറ്റിക്കോയ്ക്കുള്ളത്. കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ പുറത്താക്കിയത് അത്‌ലറ്റിക്കോയുടെ മിടുക്കാണ്. പുതിയ കോച്ച് തോമസ് ടുഹേലിന്റെ ചുമതലയില്‍ ചെല്‍സിക്ക് മികച്ച റെക്കോഡാണുള്ളത്. അവസാനം കളിച്ച ഏഴ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ചെല്‍സി തോറ്റത്. ചെല്‍സിയിലെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ് . ഇതും അവര്‍ക്ക് തുണയാകും. മുന്‍ ബാഴ്‌സ താരം ലൂയിസ് സുവാരസ്, ഫ്‌ളിക്‌സ് എന്നിവരാണ് അത്‌ലറ്റിക്കോയുടെ തുരുപ്പ് ചീട്ടുകള്‍.

ഇന്ന് നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഇറ്റാലയിന്‍ ക്ലബ്ബ് ലാസിയോ നിലവിലെ ചാംപ്യന്‍മരാായ ബയേണ്‍ മ്യുണിക്കിനെ നേരിടും. വമ്പന്‍ ഫോമിലുള്ള ബയേണ്‍ മ്യുണിക്ക് ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഒന്നാംമതാണ്. ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ലെങ്കിലും ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ ബയേണ്‍ തോല്‍വി വഴങ്ങിയിരുന്നു. സീരി എയിലെ ആറാം സ്ഥാനക്കാരാണ് ലാസിയോ. വലിയ റെക്കോഡുകള്‍ ഇല്ലെങ്കിലും പ്രധാനഅവസരങ്ങളില്‍ ഫോം കണ്ടെത്തുന്ന ടീമാണ് ലാസിയോ.



Tags:    

Similar News