എമറിക് ഒബാമായെങ് ബാഴ്‌സ വിട്ട് ചെല്‍സിയിലേക്ക്
24 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്കായി 13 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു.
ക്യാംപ് നൗ: ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ബാഴ്‌സലോണാ സ്‌ട്രൈക്കര്‍ പിയെറെ എമറിക് ഒബമായെങിന് സ്വന്തമാക്കി ചെല്‍സി. ചെല്‍സി താരം മാര്‍ക്കോസ് അലോന്‍സോയെ(സ്‌പെയിന്‍) ഒബമായെങിന് വേണ്ടി ബാഴ്‌സയ്ക്ക് കൈമാറും. കൂടാതെ 14 മില്ല്യണ്‍ യൂറോയും നല്‍കും. കഴിഞ്ഞ സീസണിലാണ് ആഴ്‌സണലില്‍ നിന്നും ഗബോണ്‍ താരമായ ഒബമായെങിനെ ബാഴ്‌സ സ്വന്തമാക്കിയത്. ചെല്‍സിയിലേക്ക് കൂറൂമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ 33കാരനായ താരത്തെ ഈ സീസണില്‍ ഒരു മല്‍സരത്തില്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി മാത്രമാണ് കളിപ്പിച്ചത്. ആഴ്‌സണലിന് മുമ്പ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന് വേണ്ടി താരം കളിച്ചിരുന്നു. 24 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്കായി 13 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു.