ചാംപ്യന്‍സ്‌ ലീഗ്‌; സ്‌പെയിനില്‍ ഇന്ന്‌ പിഎസ്‌ജി-ബാഴ്‌സ അങ്കം; നെയ്‌മര്‍ ഇല്ല

ഇന്ത്യന്‍ സമയം രാത്രി 1.30നാണ്‌ മല്‍സരം.

Update: 2021-02-16 11:56 GMT



ക്യാംപ്‌ നൗ: ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം ചാംപ്യന്‍സ്‌ ലീഗ്‌ പോരാട്ടങ്ങള്‍ക്ക്‌ ഇന്ന്‌ യൂറോപ്പില്‍ തുടക്കമാവും. പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്കാണ്‌ ഇന്ന്‌ തുടക്കം. ആദ്യ പ്രീക്വാര്‍ട്ടറില്‍ സ്‌പാനിഷ്‌ പ്രമുഖരായ ബാഴ്‌സലോണ നേരിടുന്നത്‌ ഫ്രഞ്ച്‌ ചാംപ്യന്‍മാരായ പിഎസ്‌ജിയെയാണ്‌. ബാഴ്‌സയുടെ തട്ടകമായ ക്യാംപ്‌ നൗവില്‍ ഇന്ത്യന്‍ സമയം രാത്രി 1.30നാണ്‌ മല്‍സരം. ലീഗ്‌ മല്‍സരങ്ങളിലെ പ്രകടനം നോക്കുമ്പോള്‍ ബാഴ്‌സയ്‌ക്കാണ്‌ മൂന്‍തൂക്കം. കഴിഞ്ഞ 18 മല്‍സരങ്ങളില്‍ കറ്റാലന്‍സ്‌ ഒന്നില്‍ മാത്രമാണ്‌ തോല്‍വി വഴങ്ങിയത്‌. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും മികച്ച ഫോമിലാണ്‌. സ്‌പാനിഷ്‌ ലീഗില്‍ ബാഴ്‌സ രണ്ടാം സ്ഥാനത്താണ്‌.


ഫ്രഞ്ച്‌ ചാംപ്യന്‍മാരായ പിഎസ്‌ജി പുതിയ കോച്ച്‌ പോച്ചീടിനോയുടെ കീഴിലാണ്‌ ഇറങ്ങുന്നത്‌. പുതിയ കോച്ചിന്‌ കീഴില്‍ പിഎസ്‌ജിക്ക്‌ തനത്‌ ഫോം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ചാംപ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ കളിച്ച പിഎസ്‌ജിക്ക്‌ ഇത്തവണ കിരീടം നേടുക എന്ന ലക്ഷ്യം മാത്രമാണുള്ളത്‌. എന്നാല്‍ പിഎസ്‌ജിക്ക്‌ തിരിച്ചടിയായി അവരുടെ പ്രമുഖ സ്‌ട്രൈക്കര്‍ നെയ്‌മര്‍ ഇന്ന്‌ കളിക്കില്ല. കഴിഞ്ഞ മല്‍സരത്തില്‍ താരത്തിന്റെ തുടയെല്ലിന്‌ പരിക്കേറ്റിരുന്നു. ബാഴ്‌സലോണ വിട്ടതിന്‌ ശേഷം നെയ്‌്‌മര്‍ മെസ്സിക്കെതിരേ വരുന്ന ആദ്യ മല്‍സരമാണ്‌ താരത്തിന്‌ പരിക്കിനെ തുടര്‍ന്ന്‌ നഷ്ടമായത്‌. നെയ്‌മറെ കൂടാതെ മറ്റൊരു സ്‌ട്രൈക്കറായ ഡി മരിയയും ഇന്ന്‌ കളിക്കില്ല. എന്നാല്‍ കിലിയന്‍ എംബാപ്പെ, മോയിസ്‌ കീന്‍, ഇക്കാര്‍ഡി എന്നിവരുടെ പ്രതീക്ഷയിലാണ്‌ പിഎസ്‌ജി ഇന്നിറങ്ങുക. മിഡ്‌ഫീല്‍ഡര്‍ മാര്‍ക്കോ വെറാറ്റി ഇന്ന്‌ കളിക്കുന്ന കാര്യം തീരുമാനമായിട്ടില്ല.


പഴയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പിഎസ്‌ജിയെ മൂന്ന്‌ തവണ ബാഴ്‌സലോണ പുറത്താക്കിയിട്ടുണ്ട്‌. 2012-13, 2014-15 എന്നീ സീസണുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പിഎസ്‌ജിയെ ബാഴ്‌സ പുറത്താക്കി. 2016-17 സീസണിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിലായിരുന്നു കറ്റാലന്‍സ്‌ പിഎസ്‌ജിയെ പുറത്താക്കിയത്‌. തുടര്‍ച്ചയായ 14ാം ചാംപ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ലക്ഷ്യം വച്ച്‌ ബാഴ്‌സ ഇറങ്ങുമ്പോള്‍ തങ്ങളുടെ ഒമ്പതാം ക്വാര്‍ട്ടറാണ്‌ പിഎസ്‌ജിയുടെ ലക്ഷ്യം. 1994-95 ചാംപ്യന്‍സ്‌ ലീഗിലാണ്‌ പിഎസ്‌ജി ആദ്യമമായി ബാഴ്‌സലോണയെ തോല്‍പ്പിച്ചത്‌.


ഇന്ന്‌ നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ഇംഗ്ലിഷ്‌ ക്ലബ്ബ്‌ ലിവര്‍പൂളും ജര്‍മ്മന്‍ പ്രമുഖരായ ആര്‍ പി ലെപ്‌സിംഗുമാണ്‌ ഏറ്റുമുട്ടുന്നത്‌.




Tags:    

Similar News