യാന്‍ സോമര്‍; ബോറൂസിയയുടെ വന്‍ മതില്‍; തടഞ്ഞത് ബയേണിന്റെ 19 ഷോട്ടുകള്‍
എസി മിലാന്‍ ബോള്‍ഗാനയെ എതിരിലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി
ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്കിന്റെ ജയം തടഞ്ഞ് ബോറൂസിയാ മോണ്‍ചെന്‍ഗ്ലാഡ്ബാച്ച്.നിലവിലെ ചാംപ്യന്‍മാരെ 1-1നാണ് ബോറൂസിയാ പിടിച്ചുകെട്ടിയത്. സ്വീഡിഷ് ഗോള്‍ കീപ്പര്‍ യാന്‍ സോമറാണ് ഇന്ന് ബോറൂസിയയുടെ വന്‍മതിലായി നിന്നത്.ബയേണിന്റെ 19 ഷോട്ടുകളാണ് സോമര്‍ തടഞ്ഞത്.2005ന് ശേഷം ഒരു ഗോള്‍ കീപ്പര്‍ നേടുന്ന റെക്കോഡ് സേവുകളാണ് സോമര്‍ തന്റെ പേരിലാക്കിയത്.
മറ്റ് മല്‍സരങ്ങളില്‍ ബയേണ്‍ ലെവര്‍കൂസന്‍, ഡോര്‍ട്ട്മുണ്ട്, ലെപ്‌സിഗ് എന്നിവര്‍ ജയം കണ്ടു.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനെ സമനിലയില്‍ കുരുക്കി എ എസ് റോമ. രണ്ടാം മിനിറ്റില്‍ വാല്‍ഹോവിച്ചിലൂടെ യുവന്റസ് ലീഡെടുത്തു. എന്നാല്‍ ഇംഗ്ലണ്ട് താരം അബ്രഹാം 69ാം മിനിറ്റില്‍ റോമയ്ക്കായി സമനില പിടിച്ചു. നിലവിലെ ചാംപ്യന്‍മാരായ എസി മിലാന്‍ ബോള്‍ഗാനയെ എതിരിലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.