ബൊറൂസിയ ഡോര്‍ട്ട്മുണ്ട് അധികൃതരെത്തി; ആഗോള ശ്രദ്ധയിലേക്ക് മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്ബോള്‍ അക്കാദമി
മലപ്പുറം: മോങ്ങത്തെ മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്ബോള്‍ അക്കാദമി (എം എഫ് എ) സന്ദര്‍ശിക്കാനെത്തിയ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (ബി വി ബി) അധികൃതര്‍ക്ക് 'ഫുസ്ബാള്‍ സ്വീകരണം' നല്‍കി. പുതിയ പ്രതിഭകളെ ആഗോള സൂപ്പര്‍താരങ്ങളാക്കുന്ന പദ്ധതികള്‍ക്ക് പേരുകേട്ട ജര്‍മ്മന്‍ ഫുട്്‌ബോള്‍ ക്ലബ്ബാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ബി വി ബി ഫുട്ബോള്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ഡിയര്‍ക്സ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സൗത്ത് ഈസ്റ്റ് ഏഷ്യ സീനിയര്‍ മാനേജര്‍ വെറീന ലെയ്ഡിംഗര്‍ എന്നിവരാണ് എം എഫ് എയുടെ ഗ്രാസ്റൂട്ട് പ്രതിഭാ വികസന പരിപാടികളെ കുറിച്ചറിയാന്‍ കേരളത്തിലെത്തിയത്. പ്രതിഭകളെ കണ്ടെത്താന്‍ എം എഫ് എ നടത്തുന്ന പദ്ധതികള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന അംഗീകാരമാണ് ബി വി ബി അധികൃതരുടെ സന്ദര്‍ശനം.