ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഭീമന്‍മാരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇലോണ്‍ മസ്‌ക്ക് ഇറങ്ങുന്നു
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പ്രമുഖരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ലോകത്തിലെ അതിസമ്പന്നരില്‍ ഒന്നാമത് നില്‍ക്കുന്ന ഇലോണ്‍ മസ്‌ക്ക്. എലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌ക് ഒരു അഭിമുഖത്തിലാണ് ലിവര്‍പൂള്‍ ക്ലബ്ബിനെ സ്വന്തമാക്കാനുള്ള മകന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലബ്ബിന്റെ നിലവിലെ ഉടമസ്ഥര്‍ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും കളിക്കാന്‍ ഇറങ്ങുന്നത് മസ്‌കായതിനാല്‍ അവസാനമിനിറ്റുവരെ ടീമിനെ സ്വന്തമാക്കാനുള്ള നീക്കം നടക്കുമെന്നുറപ്പ്. മസ്‌ക് ലിവര്‍പൂളിനെ സ്വന്തമാക്കിയാല്‍ പ്രീമിയര്‍ ലീഗിലെ ഉടമസ്ഥരുടെ ആസ്തിയില്‍ ടീം രണ്ടാമതെത്തും.
അമേരിക്കന്‍ വന്‍കിടകമ്പനിയായ ഫെന്‍വെ സ്പോര്‍ട്സ് ഗ്രൂപ്പാണ് ലിവര്‍പൂളിന്റെ മുഖ്യഓഹരിയുടമകള്‍. 2010-ലാണ് ഗ്രൂപ്പ് ക്ലബ്ബിനെ സ്വന്തമാക്കിയത്. ഗ്രൂപ്പിനുകീഴില്‍ ലിവര്‍പൂള്‍ ക്ലബ്ബ് ഫുട്ബോളില്‍ ഏറെ നേട്ടമുണ്ടാക്കി. മൂന്നു പതിറ്റാണ്ടിനുശേഷം പ്രീമിയര്‍ ലീഗില്‍ ചാംപ്യന്മാരായ ക്ലബ് ചാംപ്യന്‍സ് ലീഗും നേടി. ഇത്തവണ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് ടീം. ചാംപ്യന്‍സ് ലീഗിലും പോയിന്റ് നിലയില്‍ ഏറെ മുന്നിലാണ്.
ധനകാര്യമാസികയായ ഫോബ്സിന്റെ 2024-ലെ കണക്കനുസരിച്ച് ലിവര്‍പൂള്‍ ക്ലബ്ബിന്റെ മൂല്യം 44,645 കോടി രൂപയാണ്. മസ്‌കിന് ഈ തുകയ്ക്ക് ക്ലബ്ബിനെ സ്വന്തമാക്കാനാവില്ല. കാരണം വില കുതിച്ചുയരും. 2010-ല്‍ ഫെന്‍വെ ക്ലബ്ബിനെ വാങ്ങിയത് ഏതാണ്ട് 3000 കോടി രൂപയ്ക്കാണ്. പത്തുവര്‍ഷംകൊണ്ട് പതിനഞ്ചിരട്ടി വര്‍ധിച്ചു.892 ജൂണ്‍ മൂന്നിന് സ്ഥാപിതമായ ക്ലബ്ബാണ് ലിവര്‍പൂള്‍.
ഫോബ്സിന്റെ ഈ വര്‍ഷത്തെ കണക്കനുസരിച്ച് 36 ലക്ഷം കോടി രൂപയാണ് മസ്‌കിന്റെ ആസ്തി. ശതകോടീശ്വരന്മാരിലെ പട്ടികയില്‍ ഒന്നാമന്‍. ടെസ്ല മോട്ടോഴ്സിന്റെയും സ്പേസ് എക്സിന്റെയും സ്ഥാപകന്‍. 2012-ല്‍ റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച കമ്പനിയാണ് സ്പേസ് എക്സ്. സാമൂഹികമാധ്യമമായ എക്സും (പഴയ ട്വിറ്റര്‍) മസ്‌കിന്റെ ഉടമസ്ഥതയിലാണ്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ജനിച്ച മസ്‌കിന് കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പൗരത്വമുണ്ട്.1