ലീഗ് കപ്പില്‍ എവര്‍ട്ടണെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സെമിഫൈനലില്‍

സ്പാനിഷ് ലീഗില്‍ വിജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്.

Update: 2020-12-24 05:57 GMT



ഗുഡിസണ്‍ പാര്‍ക്ക്: ഇംഗ്ലിഷ് ലീഗ് കപ്പില്‍ എവര്‍ട്ടണെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയിലേക്ക്. സെമിയില്‍ യുനൈറ്റഡിന്റെ എതിരാളികള്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. ഇന്ന് നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ യുനൈറ്റഡ് ഫോമിലേക്കുയര്‍ന്നു. എഡിസണ്‍ കവാനി, മാര്‍ഷ്യല്‍ എന്നിവരുടെ ഗോളുകളിലൂടെ യുനൈറ്റഡ് ജയം സ്വന്തമാക്കുകയായിരുന്നു. മാര്‍ഷ്യല്‍, റാഷ്‌ഫോഡ് എന്നിവരുടെ അസിസ്റ്റില്‍ നിന്നാണ് ഗോളുകള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ സ്‌റ്റോക്കിനെ 3-1ന് ടോട്ടന്‍ഹാം തോല്‍പ്പിച്ചു. ബെയ്ല്‍, ഡേവിസ്, ഹാരി കെയ്ന്‍ എന്നിവരാണ് ടോട്ടന്‍ഹാമിന്റെ സ്‌കോറര്‍മാര്‍. സെമിയില്‍ ടോട്ടന്‍ഹാം ബ്രന്റ്‌ഫോഡിനെ നേരിടും.


സ്പാനിഷ് ലീഗില്‍ വിജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്. ഇന്ന് നടന്ന മല്‍സരത്തില്‍ ഗ്രനാഡയെ എതിരില്ലത്ത രണ്ട് ഗോളിന് റയല്‍ തോല്‍പ്പിച്ചു.ജയത്തോടെ പോയിന്റ് നിലയില്‍ റയല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പമെത്തി.






Tags:    

Similar News