ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനെ പുറത്താക്കി റയല്‍ മാഡ്രിഡ് സെമിയില്‍

സെമിയില്‍ ചെല്‍സിയാണ് റയലിന്റെ എതിരാളി.

Update: 2021-04-15 03:32 GMT

ആന്‍ഫീല്‍ഡ്: ആന്‍ഫീല്‍ഡില്‍ രണ്ടാം പാദത്തില്‍ ഭാഗ്യം തുണയ്ക്കുമെന്ന ലിവര്‍പൂളിന്റെ പ്രതീക്ഷ തെറ്റി. ആദ്യപാദത്തിലെ ജയത്തിന്റെ പിന്‍ബലത്തില്‍ റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. ഇന്ന് നടന്ന രണ്ടാം പാദത്തില്‍ ലിവര്‍പൂള്‍ താരങ്ങളെ ഗോളടിക്കാന്‍ വിടാതെ വന്‍ പ്രതിരോധം തീര്‍ത്താണ് റയലിന്റെ സെമി പ്രവേശനം. ചെമ്പടയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടിയാണ് സിദാന്റെ ശിഷ്യന്‍മാര്‍ സെമി ടിക്കറ്റെടുത്തത്. ആദ്യപാദത്തില്‍ 3-1ന് ജയിച്ച റയല്‍ ലിവര്‍പൂളിനെ എല്ലാ അര്‍ത്ഥത്തിലും പിടിച്ചുകെട്ടുകയായിരുന്നു. 15 ഓളം ഷോട്ടുകള്‍ ലിവര്‍പൂള്‍ ഉയര്‍ത്തെങ്കിലും അത് എല്ലാം റയല്‍ തട്ടിമാറ്റി. സെമിയില്‍ ചെല്‍സിയാണ് റയലിന്റെ എതിരാളി.




Tags:    

Similar News