ചാംപ്യന്‍സ് ലീഗ്; റയലിന് ഇന്ന് ജയിച്ചേ തീരൂ; എതിരാളി ഇന്റര്‍ മിലാന്‍
മാഞ്ചസ്റ്റര്‍ സിറ്റി ഒളിമ്പ്യാക്കോസുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ലിവര്‍പൂള്‍ അറ്റ്‌ലാന്റുമായി ഏറ്റുമുട്ടും.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡിന് നിര്‍ണ്ണായകം. ഇന്റര്‍മിലാനാണ് റയലിന്റെ എതിരാളി. ബെര്‍ണാബൂവില്‍ നടക്കുന്ന മല്‍സരത്തില്‍ റയലിന് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മല്‍സരത്തില്‍ തോറ്റ റയല്‍ രണ്ടാം മല്‍സരത്തില്‍ സമനിലയാണ് നേടിയത്. ഗ്രൂപ്പ് ബിയില്‍ അവര്‍ നാലാം സ്ഥാനത്താണുള്ളത്. ഒരു പോയിന്റ് മാത്രമാണ് റയലിനുള്ളത്. ഇന്റര്‍ ഗ്രൂപ്പില്‍ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്. ഇന്ററിനും ഇന്ന് ജയിക്കണം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂക്കാക്കു ഇന്ന് കളിക്കാത്തത് ഇന്ററിന് തിരിച്ചടിയാണ്. റയല്‍ ലാലിഗയില്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ചാംപ്യന്‍സ് ലീഗിലെ തനത് ഫോം തിരിച്ചു കിട്ടിയിട്ടില്ല. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മല്‍സരം.
മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒളിമ്പ്യാക്കോസുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ലിവര്‍പൂള്‍ അറ്റ്‌ലാന്റുമായി ഏറ്റുമുട്ടും. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളി ലോകോമോറ്റീവാണ്. ബയേണ്‍ മ്യൂണിക്ക് ആര്‍ ബി സാള്‍സ്ബര്‍ഗുമായി പോരാടും. എഫ് സി പോര്‍ട്ടോയുടെ എതിരാളി മാര്‍സിലെയാണ്.