ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ചിലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ്
ഫലസ്തീനികളുടെ തലക്കെട്ടായ കഫിയ്യ ധരിച്ചാണ് താരങ്ങളുടെ ഐക്യദാര്‍ഢ്യം.
സാന്റിയാഗോ: ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചിലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഐക്യദാര്‍ഢ്യം. ചിലിയന്‍ ക്ലബ്ബായ ഡിപ്പോര്‍റ്റീവോ ഫലസ്തീനോയാണ് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്. ഫലസ്തീനികളുടെ തലക്കെട്ടായ കഫിയ്യ ധരിച്ചാണ് താരങ്ങളുടെ ഐക്യദാര്‍ഢ്യം. ഡിപ്പോര്‍റ്റീവോ താരങ്ങളെല്ലാം കഫിയ്യ ധരിച്ചാണ് കളത്തിലിറങ്ങിയത്. സേവ് ഷെയ്ഖ് ജെറഹ് എന്ന ഹാഷ് ടാഗോടെ ഖുദ്‌സ് ന്യൂസ് നെറ്റ്‌വര്‍ക്കാണ് ടീമിന്റെ ഫോട്ടോ ട്വിറ്ററില്‍ നല്‍കിയത്.
1920ല്‍ ഫലസ്തീനില്‍ നിന്നും ചിലിയല്‍ എത്തിയ കുടിയേറ്റക്കാര്‍ രൂപം കൊടുത്ത ക്ലബ്ബാണ് ഡിപ്പോര്‍റ്റീവോ ഫലസ്തീനോ. ചിലിയന്‍ ഡിവിഷനില്‍ കോളോ കോളോയ്‌ക്കെതിരായ മല്‍സരത്തിനിറങ്ങിയ താരങ്ങളാണ് കഫിയ്യ ധരിച്ച് ഗ്രൗണ്ടില്‍ ഇറങ്ങിയത്. മല്‍സരത്തില്‍ ഡിപ്പോര്‍റ്റീവോ 2-1ന് ജയിച്ചു. ലീഗില്‍ അവര്‍ 12ാം സ്ഥാനത്താണ്. എന്നാല്‍ 2014ല്‍ ഇസ്രായേലിനെതിരായ പ്രതിഷേധത്തില്‍ ഫലസ്തീന് അനുകൂലമായ ജെഴ്‌സി അണിഞ്ഞ് മല്‍സരത്തിനിറങ്ങിയതിന് ചിലി ക്ലബ്ബിനെ വിലക്കിയിരുന്നു.