പാരിസ്: ലോകകപ്പ് നേടിയ അര്‍ജന്റീനാ ടീമിന്റെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്ട്ടിന്സിനെതിരേ പരാതിയുമായി ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്.ലോകകപ്പ് നേടിയ അര്‍ജന്റീനന്‍ ടീം നാട്ടില്‍ നടത്തിയ ആഘോഷത്തിനിടെ എമിലിയാനോ മാര്‍ട്ടിന്‍സ് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ മുഖം മൂടിയുള്ള പാവ കൈയിലേന്തി കിരീട നേട്ടം ആഘോഷിച്ചിരുന്നു. കൂടാതെ ഗോള്‍ഡന്‍ ഗ്ലോവ് നേടിയ ട്രോഫിയുമായി എംബാപ്പെയെ അപമാനിക്കുന്ന തരത്തിലുള്ള മറ്റൊരു ചേഷ്ടയും എമി കാണിച്ചിരുന്നു. ഇതിനെതിരേയാണ് ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന് അര്‍ജന്റീനയ്ക്കെതിരേ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. എമിയുടെ ചേഷ്ടകള്ക്കെതിരേ നിരവധി പേര് രംഗത്ത് വന്നിരുന്നു. താരത്തിന്റെ ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്കാരം തിരിച്ചെടുക്കണമെന്നും നിരവധി പേര് ആവശ്യപ്പെട്ടിരുന്നു.