ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്‌ലാം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു: സൗദി താരം വലീദ് അബ്ദുല്ല
റിയാദ്: പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാമതം സ്വീകരിക്കാന്‍ ആഹ്രഹിക്കുന്നതായി മുന്‍ സഹതാരത്തിന്റെ വെളിപ്പെടുത്തല്‍.സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന സൗദിയുടെ വലീദ് അബ്ദുല്ലയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു അറബ് ടിവിഷോയിലാണ് ഗോള്‍ കീപ്പര്‍ വലീദ് അബ്ദുള്ള ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
മതം മാറ്റത്തെക്കുറിച്ച് റൊണാള്‍ഡോയുമായി നിരവധി തവണ സംസാരിച്ചിരുന്നു. അദ്ദേഹം അതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന മറുപടിയാണ് നല്‍കാറുള്ളത്. ഇസ്ലാമിക സംസ്‌കാരം അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്-ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി താരങ്ങള്‍ മിക്കവരും ഗോള്‍ നേടിയാല്‍ സൂജൂദ്(പ്രണാമം) ചെയ്യാറുണ്ട്. റൊണാള്‍ഡോയും ഒരിക്കല്‍ ഇത്തരത്തില്‍ ചെയ്തിരുന്നു.
റൊണാള്‍ഡോ സൗദി താരങ്ങള്‍ക്ക് പരിശീലനത്തിനിടെ നമസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും അതിനെ പറ്റി ചോദിച്ചറിയുകയും ചെയ്യാറുണ്ട്. ഇസ്ലാമിക പാരമ്പര്യം പിന്തുടരാന്‍ അദ്ദേഹം താരങ്ങളെ പ്രോല്‍സാഹിപ്പിക്കാറുണ്ട്. സഹതാരങ്ങള്‍ നമസ്‌കരിക്കാന്‍ പോവുമ്പോള്‍ മറ്റ് താരങ്ങളോട് നമ്‌സരിക്കാന്‍ റൊണാള്‍ഡോ ആവശ്യപ്പെടാറുണ്ട്. സൗദിയിലെ മുസ്‌ലിം താരങ്ങളുമായി റൊണാള്‍ഡോയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.
റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പമുണ്ടായിരുന്ന ഫ്രഞ്ച് താരം കരീം ബെന്‍സിമ, ജര്‍മ്മനിയുടെ മൊസ്യൂദ് ഓസില്‍ എന്നിവര്‍ താരത്തിന്റെ ഇസ്ലാമിനോട് അടുപ്പത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഇത് അദ്ദേഹം തന്നോട് വ്യക്തമാക്കിയതായും വലീദ് അബ്ദുള്ള പറഞ്ഞു. മിക്കപ്പോഴും സഹതാരങ്ങളോട് സലാം ചൊല്ലിയാണ് റൊണാള്‍ഡോ സംസാരിക്കാന്‍ തുടങ്ങാറ്. ഒരു വേദിയിലേക്ക് പ്രവേശിക്കുമ്പോള്‍ പലപ്പോഴും സൗദിയില്‍ റൊണാള്‍ഡോ സലാം പറഞ്ഞാണ് തുടങ്ങാറ്.ഇതിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ ഉണ്ട്.