ഇരട്ടഗോളുമായി റൊണാള്‍ഡോ; സീരി എയില്‍ യുവന്റസിന് മിന്നും ജയം
മല്‍സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ടഗോളുകള്‍ നേടി. രണ്ട് ഗോളുകളും പെനാല്‍റ്റിയായിരുന്നു.
റോം: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ഫിയോറന്റീനയ്‌ക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് യുവന്റസ് നേടിയത്. മല്‍സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ടഗോളുകള്‍ നേടി. രണ്ട് ഗോളുകളും പെനാല്‍റ്റിയായിരുന്നു.
മൂന്നാം ഗോള്‍ മാത്യൂസ് ഡി ലിറ്റിന്റെ വകയായിരുന്നു. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസിന്റെ പോയിന്റ് നേട്ടം 54 ആയി. യുവന്റസിനായുള്ള 70 മല്‍സരങ്ങളില്‍നിന്ന് റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 50 ആയി. 2018ലാണ് താരം യുവന്റസിലെത്തുന്നത്. ഈ സീസണില്‍ റൊണോയുടെ ഗോള്‍നേട്ടം 33 ആയി. 33 മല്‍സരങ്ങളില്‍നിന്നാണ് ഈ നേട്ടം.