മാഡ്രിഡ്; നാലുദിവസത്തിനിടെ സ്‌പെയിനില്‍ ഇന്ന് വീണ്ടും എല്‍ ക്ലാസ്സിക്കോ പോരാട്ടം. ചിരവൈരികളായ ബാഴ്‌സലോണയും റയല്‍മാഡ്രിഡും സ്പാനിഷ് ലീഗിലെ പോരാട്ടത്തിലാണ് നേര്‍ക്കുനേര്‍ വരുന്നത്. നാലുദിവസം മുമ്പ് നടന്ന കോപ്പാ ഡെല്‍ റേ സെമിഫൈനലില്‍ റയലിനെ 3-1ന് തോല്‍പ്പിച്ച് ബാഴ്‌സ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഒരു വശത്ത് വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ. റയലാവട്ടെ തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലെ തോല്‍വിക്ക് പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്കാ മൊഡ്രിച്ച്, ബെന്‍സിമ, ഗരത് ബേല്‍, വിനീഷ്യസ് ജൂനിയര്‍് എന്നിവരും ടീമിനു വേണ്ടി കളിക്കും. റയലിന്റെ തട്ടകത്തിലായിരുന്നു കഴിഞ്ഞ തവണ മല്‍സരം തോറ്റത്. ഇന്ന് ബാഴ്‌സയുടെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവിലെ സ്‌റ്റേഡിയത്തിലാണ് മല്‍സരം. ജയിച്ചാല്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായുള്ള പോയിന്റ് അന്തരം ആറാക്കി കുറയ്ക്കാനും റയലിന് കഴിയും. ഈ സീസണില്‍ ആദ്യമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ബാഴ്‌സയ്‌ക്കൊപ്പമായിരുന്നു. ഫോമിലേക്കു തിരിച്ചുവന്ന ലൂയിസ് സുവാരസിന്റെ ഹാട്രിക്ക് മികവില്‍ 5-1നായിരുന്നു ബാഴ്‌സയുടെ ജയം. പിന്നീട് കോപ്പാ ഡെല്‍ റേയില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ബാഴ്‌സയ്‌ക്കൊപ്പമായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ സമനിലയിലാണ് മല്‍സരം അവസാനിച്ചത്. ബാഴ്‌സയുടെ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. എന്നാല്‍ കോപ്പാ ഡെല്‍ റേ സെമിയില്‍ 14 തവണ റയല്‍ താരങ്ങള്‍ ഗോള്‍ പോസ്റ്റിനരികിലേക്ക് ഇരിച്ചു കയറിയത് ബാഴ്‌സയുടെ പ്രതിരോധ നിരയുടെ പരാജയം വിളിച്ചോതുന്നു. കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ പറ്റിയ താരങ്ങള്‍ ഉണ്ടെന്നതു തന്നെയാണ് ബാഴ്‌സയുടെ വിജയം. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് ലോകം ഉറ്റ് നോക്കുന്ന പോരാട്ടം. അതിനിടെ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സ ടീമിന്റെ 1998ലെ ജഴ്‌സിയാണ് അണിയുക. പ്രശ്‌സ്ത സ്‌പോര്‍ട്‌സ് ഐറ്റം ഉല്‍പ്പാദകരായ നൈക്കി ബാഴ്‌സയുടെ ജഴ്‌സി സ്‌പോണ്‍സര്‍മാരായി 20 വര്‍ഷം തികയുന്നതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ ജഴ്‌സി അണിയുന്നത്. പെപ് ഗാര്‍ഡിയോള, ലൂയിസ് എന്‍ഡ്രിക്, ബോലോ സെന്‍ടെന്‍ തുടങ്ങിയ ലോകതാരങ്ങള്‍ ധരിച്ചിരുന്ന ജഴ്‌സിയില്‍ ഇപ്പോഴത്തെ താരങ്ങളെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.