എല്‍ ക്ലാസ്സിക്കോയില്‍ വീണ്ടും റയല്‍; ബാഴ്‌സ വീണു
ബെന്‍സിമയാണ് റയലിന് ലീഡ് നല്‍കിയത്.
മാഡ്രിഡ്: ലോക ഫുട്‌ബോളിലെ ഗ്ലാമറസ് പോരാട്ടമായ എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സലോണയെ വീഴ്ത്തി റയല്‍ മാഡ്രിഡ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ജയത്തോടെ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ഒന്നാമതെത്തി. ലീഗില്‍ അപരാജിത കുതിപ്പ് നടത്തിയ ബാഴ്‌സയെ തുടക്കത്തിലെ റയല്‍ പ്രതിരോധം പിടിച്ചുകെട്ടി. റാമോസിന്റെയും വരാനെയും കുറവുകള്‍ റയലിനെ ബാധിച്ചതുമില്ല. അടുത്ത കാലത്തായി എല്‍ ക്ലാസ്സിക്കോയില്‍ ഗോള്‍ നേടാത്ത പതിവ് മെസ്സി ഈ മല്‍സരത്തിലും തുടര്‍ന്നു.
വാസ്‌കസ് 13ാം മിനിറ്റില്‍ നല്‍കിയ പാസ്സ് ഗോളാക്കി കരിം ബെന്‍സിമയാണ് റയലിന് ആദ്യം ലീഡ് നല്‍കിയത്. വിനിഷ്യസ് ജൂനിയര്‍ നല്‍കിയ ഫ്രീകിക്ക് ടോണി ക്രൂസ് ഗോളാക്കിയാണ് റയലിന്റെ ലീഡ് രണ്ടായത്.ആല്‍ബയുടെ അസിസ്റ്റില്‍ 60ാം മിനിറ്റില്‍ മിന്‍ഗുസയാണ് ബാഴ്‌സയുടെ ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ മെസ്സിയടക്കം ചില താരങ്ങള്‍ ബാഴ്‌സയ്ക്കായി സമനില ഗോളിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 90ാം മിനിറ്റില്‍ റയലിന്റെ കസിമറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ലീഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് വീണു. അത്‌ലറ്റിക്കോ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെ നേരിടും. ബാഴ്‌സ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.