യൂറോ കപ്പ്; പോളണ്ടിനോടും സമനില പൂട്ട്; പ്രീക്വാര്‍ട്ടറില്‍ കടന്ന് കൂടി ഫ്രാന്‍സ്

തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാന നേട്ടവുമായി നെതര്‍ലന്‍ഡ്‌സും (4 പോയിന്റും) പ്രീക്വാര്‍ട്ടറിലെത്തും.

Update: 2024-06-26 05:08 GMT

ഡോര്‍ട്മുണ്ട്: സൂപ്പര്‍ സ്‌ട്രൈക്കര്‍മാരായ കിലിയന്‍ എംബപ്പെയുടെയും (56ാം മിനിറ്റ്), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെയും (79) പെനല്‍റ്റി ഗോളുകളില്‍ യൂറോ കപ്പില്‍ സമനിലയില്‍ പിരിഞ്ഞ് ഫ്രാന്‍സും പോളണ്ടും (11). സമനിലയിലായെങ്കിലും ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഫ്രാന്‍സ് (5 പോയിന്റ്) പ്രീക്വാര്‍ട്ടറിലെത്തി. പോളണ്ട് നേരത്തെ തന്നെ പുറത്തായിരുന്നു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ തകര്‍പ്പന്‍ ജയവുമായി ഓസ്ട്രിയ (6 പോയിന്റ്) ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: ഓസ്ട്രിയ 3, നെതര്‍ലന്‍ഡ്‌സ് 2. തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാന നേട്ടവുമായി നെതര്‍ലന്‍ഡ്‌സും (4 പോയിന്റും) പ്രീക്വാര്‍ട്ടറിലെത്തും.

ഓസ്ട്രിയയ്‌ക്കെതിരെ നെതര്‍ലന്‍ഡ്‌സ് താരം ഡോന്‍യെല്‍ മാലന്‍ 6ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി. ഈ യൂറോയിലെ ഏഴാം സെല്‍ഫ് ഗോളാണിത്. റൊമാനോ സ്മിഡ് (59), മാര്‍സല്‍ സബിറ്റ്‌സര്‍ (80) എന്നിവരാണു ഓസ്ട്രിയയുടെ മറ്റു ഗോളുകള്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിനായി ലിവര്‍പൂള്‍ താരം കോഡി ഗാക്‌പോയും (47), അത്‌ലറ്റിക്കോ മഡ്രിഡ് സ്‌ട്രൈക്കര്‍ മെംഫിസ് ഡിപായിയും (75) സ്‌കോര്‍ ചെയ്തു.






Tags:    

Similar News