ലണ്ടന്‍: യൂറോപ്പാ ലീഗ് സെമി രണ്ടാം പാദ പോരാട്ടങ്ങളില്‍ ചെല്‍സിയും ആഴ്‌സണലും ഇന്നിറങ്ങുന്നു. ആഴ്‌സണല്‍ വലന്‍സിയയെയും ചെല്‍സി ഫ്രാങ്ക്ഫര്‍ട്ടിനെയുമാണ് നേരിടുന്നത്. ആദ്യ പാദത്തില്‍ ആഴ്‌സണല്‍ 3-1ന്റെ ലീഡോടെയാണ് ജയിച്ചത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണലിന് അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗില്‍ യോഗ്യത നേടണമെങ്കില്‍ യൂറോപ്പാ കിരീടം സ്വന്തമാക്കണം. ടോപ് ഫോറില്‍ സ്ഥാനം ലഭിക്കാത്തതിനാല്‍ ആഴ്‌സണലിന്റെ മുന്നിലുള്ള ഏക കടമ്പയാണ് യൂറോപ്പ. ഒബയാങ്, ലകാസറ്റേ തുടങ്ങിയ താരങ്ങള്‍ തന്നെയാണ് ആഴ്‌സണലിന്റെ കരുത്ത്. പരിക്ക് മൂലം ആരോംണ്‍ റാംസി, ഡെന്നിസ് സുവാരസ്, ഹെക്ടര്‍ ബെല്ലറിന്‍, ഡാനി വെല്‍ബക്, റോബ് ഹോള്‍ഡിങ് എന്നിവര്‍ ഇന്ന് ആഴ്‌സണലിനായിറങ്ങില്ല.
ജര്‍മ്മന്‍ ക്ലബ്ല് ഫ്രാങ്ക്ഫര്‍ട്ടാണ് ചെല്‍സിയുടെ എതിരാളി. ആദ്യ പാദത്തില്‍ 1-1ന്റെ സമനിലയിലാണ് മല്‍സരം അവസാനിച്ചത്. മല്‍സരത്തില്‍ എവേ ഗോളിന്റെ ആനുകൂല്യം ചെല്‍സിക്കുണ്ട്. പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സി നിലവില്‍ മികച്ച ഫോമിലാണ്. സീസണില്‍ ഒരു കിരീടം നേടുകയെന്ന ആഴ്‌സണല്‍ ലക്ഷ്യം തന്നെയാണ് ചെല്‍സി കോച്ച് സാരിക്കും ടീമിനുമുള്ളത്. പരിക്കേറ്റ കാന്റെ, റുഡിഗര്‍, ഹഡ്‌സണ്‍ ഒഡോയി എന്നിവര്‍ ഇന്ന് കളിക്കില്ല. പ്രമുഖ താരം ഏഡന്‍ ഹസാര്‍ഡ് ഇന്ന് ആദ്യ ഇലവനില്‍ കളിക്കും.