എഫ് എ കപ്പ്; സീസണില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട് സിറ്റി ഇന്നിറങ്ങും

സിറ്റിക്കാണ് വിജയസാധ്യതയെങ്കിലും വമ്പന്‍ ടീമുകളെ തോല്‍പ്പിച്ച മികച്ച റെക്കോഡും വാറ്റ്‌ഫോര്‍ഡിനുണ്ട്

Update: 2019-05-18 11:33 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗും കാര്‍ബോ കപ്പും നേടിയ മാഞ്ചസ്റ്റര്‍ സിറ്റി സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്നിറങ്ങും. വാറ്റ്‌ഫോര്‍ഡാണ് സിറ്റിയുടെ എതിരാളികള്‍. സിറ്റിയാവട്ടെ ഏറ്റവും മികച്ച ഫോമിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 11ാം സ്ഥാനത്തുള്ള വാറ്റ്‌ഫോര്‍ഡാവട്ടെ ഫോമില്‍ അല്‍പ്പം പിറകോട്ടും. സിറ്റിക്കാണ് വിജയസാധ്യതയെങ്കിലും വമ്പന്‍ ടീമുകളെ തോല്‍പ്പിച്ച മികച്ച റെക്കോഡും വാറ്റ്‌ഫോര്‍ഡിനുണ്ട്. ഇംഗ്ലണ്ടില്‍ സീസണിലെ മൂന്നുകിരീടവും നേടുന്ന അപൂര്‍വ റെക്കോഡാണ് സിറ്റിയുടെ ലക്ഷ്യം. കാര്‍ബോ കപ്പും പ്രീമിയര്‍ ലീഗും സിറ്റി നേരത്തേ സ്വന്തമാക്കിയിരുന്നു. ഈ റെക്കോഡ് ഇതുവരെ ആരും സ്വന്തമാക്കിയിട്ടില്ല. ടീമിലെ ഓരോ താരങ്ങളും മികച്ച ആത്മവിശ്വാസത്തിലാണെന്നും സിറ്റി എഫ് എ കപ്പ് നേടുമെന്നും കോച്ച് പെപ്പ് ഗ്വാര്‍ഡിയോള ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാറ്റ്‌ഫോര്‍ഡ് എഫ് എ കപ്പില്‍ ജയിക്കുന്ന പക്ഷം അടുത്തവര്‍ഷം നടക്കുന്ന യൂറോപ്പാ ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

    1999ല്‍ അലക്‌സ് ഫെര്‍ഗൂസണിനു കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ്, എഫ് എ കപ്പ് എന്നീ മൂന്ന് കിരീടങ്ങള്‍ നേടിയിരുന്നു. 2001ല്‍ ലിവര്‍പൂള്‍ എഫ് എ കപ്പ്, ലീഗ് കപ്പ്, യൂവേഫാ കപ്പ് എന്നിവ നേടിയിരുന്നു. 2011ലാണ് സിറ്റി സ്‌റ്റോക്ക് സിറ്റിയെ തോല്‍പ്പിച്ച് കിരീടം നേടിയത്.



Tags:    

Similar News