വെബ്ലിയില്‍ ഇന്ന് ചെല്‍സി- ആഴ്സണല്‍ പോര്
ഒരു കിരീടവും നേടിയിട്ടില്ലെങ്കിലും അര്‍ട്ടേറ്റയുടെ ആഴ്സണല്‍ രണ്ടും കല്‍പ്പിച്ചാണ് ഇന്നിറങ്ങുക. പ്രീമിയര്‍ ലീഗില്‍ എട്ടാമതായാണ് അവര്‍ ഫിനിഷ് ചെയ്തത്.
വെംബ്ലി: എഫ്എ കപ്പ് ഫൈനലില്‍ ഇന്ന് ചെല്‍സി-ആഴ്സണല്‍ പോരാട്ടം. സീസണിന്റെ അവസാനം മികച്ച ഫോമിലേക്കുയര്‍ന്ന ആഴ്സണലും മിന്നും ഫോമിലുള്ള ചെല്‍സിയും ഏറ്റുമുട്ടുമ്പോള്‍ വെംബ്ലിയില്‍ മല്‍സരം തീപ്പാറും. ഒരു കിരീടവും നേടിയിട്ടില്ലെങ്കിലും അര്‍ട്ടേറ്റയുടെ ആഴ്സണല്‍ രണ്ടും കല്‍പ്പിച്ചാണ് ഇന്നിറങ്ങുക. പ്രീമിയര്‍ ലീഗില്‍ എട്ടാമതായാണ് അവര്‍ ഫിനിഷ് ചെയ്തത്.
അടുത്ത വര്‍ഷത്തെ യൂറോപ്പാ ലീഗില്‍ കളിക്കണമെങ്കില്‍ ആഴ്സണലിന് ഇന്ന് കിരീടം നേടിയെ മതിയാവൂ. പ്രീമിയര്‍ ലീഗില്‍ എട്ടാമത് ഫിനിഷ് ചെയ്തതിനാല്‍ ആഴ്സണലിന് യോഗ്യത നഷ്ടമായി. അഞ്ചും ആറും സ്ഥാനക്കാരാണ് യൂറോപ്പയില്‍ കളിക്കുക. ലെസ്റ്ററും ടോട്ടന്‍ഹാമുമാണ് ഇത്തവണ യൂറോപ്പയ്ക്ക് യോഗ്യത നേടിയത്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയാണ് ആഴ്സണല്‍ കലാശകൊട്ടിനെത്തിയത്. എഫ്എ കപ്പില്‍ ആഴ്സണലിന് മികച്ച റെക്കോഡാണുള്ളത്. 13 തവണ അവര്‍ കിരീടം നേടിയിട്ടുണ്ട്.
പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലംമ്പാര്‍ഡിന്റെ ചെല്‍സി ഒമ്പതാം എഫ് കപ്പ് ലക്ഷ്യമാക്കിയാണ് ഇന്നിറങ്ങുക. കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തിയാണ് ചെല്‍സി ഫൈനലിലെത്തിയത്. ഒരു കിരീട നേട്ടത്തോടെ സീസണ്‍ അവസാനിപ്പാക്കമെന്ന ലക്ഷ്യത്തിലാണ് ആഴ്സണലും ചെല്‍സിയും ഇറങ്ങുന്നത്. മല്‍സരങ്ങള്‍ ഇന്ത്യ സമയം 10 മണിക്ക് സോണി നെറ്റ്‌വര്‍ക്കില്‍ ലഭ്യമാണ്.