ലോകകപ്പ് പ്ലേ ഓഫ്; ഇറ്റാലിയന്‍ സ്‌ക്വാഡില്‍ നിന്ന് ബെല്ലോട്ടെല്ലി പുറത്ത്

ജയിച്ചാല്‍ തുര്‍ക്കി-പോര്‍ച്ചുഗല്‍ മല്‍സരത്തിലെ വിജയികളെയാണ് ഇറ്റലി നേരിടേണ്ടത്.

Update: 2022-03-22 05:49 GMT


റോം: ലോകകപ്പ് പ്ലേ ഓഫിനുള്ള ആദ്യ ടീമില്‍ ഇടം പിടിച്ച സൂപ്പര്‍ താരം മരിയോ ബെല്ലോട്ടെല്ലിയെ അന്തിമ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെല്ലോട്ടെല്ലി ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ കോച്ച് റോബര്‍ട്ടോ മാഞ്ചിനി താരത്തെ ഒഴിവാക്കുകയായിരുന്നു. 33 അംഗ സ്‌ക്വാഡിനെയാണ് കോച്ച് പ്രഖ്യാപിച്ചത്. ലാസിയോ ഡിഫന്‍ഡര്‍ ലൂയിസ് ഫിലിപ്പെ, കാഗ്ലിയാരി സ്‌ട്രൈക്കര്‍ ജാവോ പെഡ്രോ എന്നിവര്‍ ആദ്യമായി ടീമില്‍ ഇടം നേടി. ജോര്‍ജ്ജീനോ, ലോക്ടെല്ലി, വെറാറ്റി, ബൗണ്‍സി, ഇമ്മൊബിലെ, ഇന്‍സിഗ്നെ എന്നിവരും സ്‌ക്വാഡില്‍ സ്ഥാനം നേടിയിട്ടുണ്ട്. യൂറോ ചാംപ്യന്‍മാരായ ഇറ്റലിക്ക് കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. പ്ലേ ഓഫില്‍ നോര്‍ത്ത് മാസിഡോണിയക്കെതിരേയാണ് ഇറ്റലിയുടെ മല്‍സരം. ജയിച്ചാല്‍ തുര്‍ക്കി-പോര്‍ച്ചുഗല്‍ മല്‍സരത്തിലെ വിജയികളെയാണ് ഇറ്റലി നേരിടേണ്ടത്.






Tags:    

Similar News