പോര്‍ച്ചുഗല്‍ പതാക നശിപ്പിച്ച ആള്‍ക്കെതിരേ കേസ്സെടുത്തു

സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പതാകയെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ പോര്‍ച്ചുഗല്‍ പതാക നശിപ്പിച്ചത്.

Update: 2022-11-16 18:11 GMT


കണ്ണൂര്‍: പോര്‍ച്ചുഗല്‍ ടീമിന്റെ ദേശീയ പതാക നശിപ്പിച്ച കണ്ണൂര്‍ സ്വദേശിക്കെതിരേ കേസ്സെടുത്തു. പാനൂര്‍ വൈദ്യര്‍ പീടിക സ്വദേശിയെയാണ് പോലിസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബിജെപി അനുകൂലിയായ ആളാണ് പതാക നശിപ്പിച്ചത്. പതാക നശിപ്പിച്ചതിനെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരാധകരാണ് സംഭവത്തില്‍ കേസ്സ് നല്‍കിയത്. സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പതാകയെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ പോര്‍ച്ചുഗല്‍ പതാക നശിപ്പിച്ചത്. പോര്‍ച്ചുഗല്‍ പതാക നശിപ്പിക്കുന്നതിന്റെ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. പോര്‍ച്ചുഗലിന്റെ പതാക നശിപ്പിച്ച വാര്‍ത്തകള്‍ ദേശീയ-അന്തര്‍ ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പതാക പ്രദര്‍ശിപ്പിച്ച സ്ഥലത്ത് അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പതാകകള്‍ ഉണ്ടായിരുന്നു.








Tags:    

Similar News