ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടും; ജയിച്ചാല്‍ സെമി ടിക്കറ്റ്
പട്‌ന: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ് സിയെ നേരിടും. ഒറ്റ നോക്കോട്ട് മത്സരമായാണ് പ്ലേ ഓഫ് മത്സരം നടക്കുന്നത്. ഒഡീഷയുടെ ഹോം ഗ്രൗണ്ടില്‍ വച്ചാണ് മത്സരം എന്നതിനാല്‍ ഒഡീഷക്ക് ചെറിയ മുന്‍തൂക്കം ഉണ്ടാകും. ഇന്ന് വിജയിക്കുന്ന ടീമിന് സെമിഫൈനലിലേക്ക് മുന്നേറാം. ലീഗ് ഘട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും ഒഡീഷ നാലാം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത്. പരിക്ക് മാറി ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ തിരികെയെത്തിയത് ആണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്നത്തെ പ്രധാന ഊര്‍ജ്ജം. ലൂണ കഴിഞ്ഞ ഡിസംബറിന് ശേഷം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല.
സ്‌െ്രെടക്കര്‍ ദിമി ഇന്ന് ഇറങ്ങുമോ എന്നതില്‍ ഇനിയും വ്യക്തതയില്ല. ദിമി പൂര്‍ണ്ണ ഫിറ്റ്‌നസില്‍ അല്ല എന്നും കളിക്കാന്‍ സാധ്യത കുറവാണ് എന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞത്. മിലോസ്, ലെസ്‌കോവിച്, ദിമി, ഡെയ്‌സുകെ, ഫെഡോര്‍, ലൂണ എന്നിവര്‍ ഇന്ന് സ്‌ക്വാഡിക് ഉണ്ടാകുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
അസുഖം കാരണം പ്രബീര്‍ ദാസും സസ്‌പെന്‍ഷന്‍ കാരണം നവോച്ച സിംഗും ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനൊപ്പം ഉണ്ടായിരിക്കില്ല. ഒഡീഷക്കെതിരെ എവേ ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് അത്ര മികച്ച റെക്കോര്‍ഡ് അല്ല ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒഡീഷയെ പരാജയപ്പെടുത്തി സെമിയിലേക്ക് എത്താനാകു. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും തല്‍സമയം കാണാനാകും.
ഒഡീഷക്കെതിരായ മത്സരത്തില്‍ എല്ലാം നല്‍കി പൊരുതണമെന്നും വിജയിക്കാന്‍ വേണ്ടി പരമാവധി ശ്രമിക്കണമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്. പ്ലേയോഫില്‍ ഒഡിഷയെ നേരിടുന്നതിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍.
ഒഡീഷ ശക്തമായ ടീമാണെന്നും ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സ്ഥിരതയോടെ കളിച്ച ടീം ആണ് അവര്‍ എന്നും ഇവാന്‍ പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് ഈ സീസണ്‍ ഒട്ടും എളുപ്പമായിരുന്നല്ല. എഴ് ശാസ്ത്രക്രിയകളാണ് ഈ സീസണല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് ഉണ്ടായത്. ഇവാന്‍ ഓര്‍മിപ്പിച്ചു.ലീഗിലെ ആദ്യ മത്സരവും ലീഗില്‍ അവസാന മത്സരവും എടുത്താല്‍ ആദ്യ മത്സരത്തില്‍ കളിച്ച ഒരൊറ്റ കളിക്കാരന്‍ മാത്രമേ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് എതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ചിട്ടുള്ളൂ. അത്രത്തോളം ബ്ലാസ്‌റ്റേഴ്‌സിനെ പരിക്കുകള്‍ ബാധിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. എങ്കിലും ഒഡിഷക്കെതിരായ പ്ലേഓഫിന് ടീം സജ്ജമാണ്. ടീം പോസിറ്റീവ് ആണ്. ഒറ്റ മത്സരം ആണ്, ഈ മത്സരത്തിനായി എല്ലാം നല്‍കുമെന്നും കളം വിടുമ്പോള്‍ ഒരു കുറ്റബോധവും ഒരു കളിക്കാരനും പാടില്ലെന്നും ഇവാന്‍ പറഞ്ഞു.
നാളെ രാത്രി 7 30നാണ് ഒഡീഷയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള മത്സരം നടക്കുന്നത്. പ്ലേ ഓഫ് വിജയിച്ചാല്‍ സെമിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മോഹന്‍ ബഗാനെ നേരിടും