നെയ്മര്‍ ജൂനിയര്‍ 30 ന്റെ നിറവില്‍
നെയ്മറിനെ ഒരു ക്ലബ്ബിനും വിട്ടുകൊടുക്കില്ലെന്ന് തുടര്‍ന്ന് പിഎസ്ജി തന്നെ അറിയിക്കുകയായിരുന്നു.
പാരിസ്; ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് ഇന്ന് 30ാം ജന്‍മദിനം. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ സ്‌ട്രൈക്കറായ നെയ്മര്‍ നിലവില്‍ വമ്പന്‍ ഫോമിലാണ്. ലോക ഫുട്‌ബോളില്‍ റൊണാള്‍ഡോ, മെസ്സി എന്നിവര്‍ക്കൊപ്പമാണ് നിലവില്‍ നെയ്മറുടെ സ്ഥാനം. എന്നാല്‍ കരിയറില്‍ പലപ്പോഴും വില്ലനാവുന്നത് താരത്തിന്റെ പരിക്കാണ്. നിരവധി മാസങ്ങള്‍ താരത്തിന്റെ കരിയര്‍ ബ്ലോക്കിന് കാരണമായിട്ടുണ്ട്. ഫുട്‌ബോള്‍ ലോകത്ത് റോണോയ്ക്കും മെസ്സിക്കൊപ്പം നില്‍ക്കാന്‍ പറ്റിയ പ്രകടനമാണ് നെയ്മര്‍ കാഴ്ചവയ്ക്കുന്നത്. നിലവിലെ ഫോം തുടരുകയാണെങ്കില്‍ ലോക ഫുട്‌ബോളിന്റെ നെറുകയിലെത്താന്‍ പോവുന്ന താരമായിട്ടാണ് നെയ്മറെ കണക്കാക്കുന്നത്.
ബ്രസീലിലെ സാന്റോസിനായി കളിച്ചു തുടങ്ങിയ നെയ്മര്‍ 2013ലാണ് ബാഴ്‌സലോണയില്‍ എത്തുന്നത്. 2018 വരെ താരം അവിടെ തുടര്‍ന്നു. നെയ്മര്‍, സുവാരസ്, മെസ്സി കൂട്ടുകെട്ടിലൂടെ ബാഴ്‌സ ഇക്കാലയളിവല്‍ നിരവധി നേട്ടങ്ങള്‍ കൊയ്തു.തുടര്‍ന്ന് നെയ്മര്‍ ഫ്രഞ്ച് കബ്ല് പിഎസ്ജിയിലേക്ക് ചേക്കേറി. ബാഴ്‌സയുമായി ഉടുക്കിയാണ് താരം പിഎസ്ജിയിലേക്ക് മാറിയത്. എന്നാല്‍ പിഎസ്ജി കരിയറിന്റെ തുടക്കത്തില്‍ പരിക്കും നെയ്മറിന് തിരിച്ചടിയായി. തുടര്‍ന്ന് ക്ലബ്ബ് അധികൃതരും താരങ്ങളുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് നെയ്മര്‍ പിഎസ്ജി വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നെയ്മറെ ടീമിലെത്തിക്കാനുള്ള റെക്കോഡ് തുക താങ്ങാന്‍ ഒരു ക്ലബ്ബിനും ആയില്ല. തുടര്‍ന്ന് 2018ല്‍ താരം പിഎസ്ജിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നെയ്മറിനായി ബാഴ്‌സ വലവിരിച്ചെങ്കിലും പിന്നീട് ആ ഉദ്യമം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് പിഎസ്ജിയില്‍ ഫോം കണ്ടെത്തിയ നെയ്മര്‍ താന്‍ ക്ലബ്ബ് വിടുന്നില്ലെന്നും ഇവിടെ തന്നെ തുടരുകയാണെന്നും അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി പിഎസ്ജിയെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചതിന്റെ ഫുള്‍ ക്രെഡിറ്റും നെയ്മര്‍ക്കായിരുന്നു. നെയ്മറിനെ ഒരു ക്ലബ്ബിനും വിട്ടുകൊടുക്കില്ലെന്ന് തുടര്‍ന്ന് പിഎസ്ജി തന്നെ അറിയിക്കുകയായിരുന്നു. ലോകത്ത് താരമൂല്യമുള്ള മൂന്നാമത്തെ അത്‌ലറ്റാണ് നെയ്മര്‍. ക്ലബ്ബ് വിഭാഗത്തില്‍ 324 ഗോളാണ് നെയ്മര്‍ നേടിയത്. പിഎസ്ജിയ്ക്കായി 101 മല്‍സരങ്ങളില്‍ നിന്ന് 83 ഗോളും താരം നേടിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത ടീമുകള്‍ക്കായി അതിവേഗം ചാംപ്യന്‍സ് ലീഗില്‍ 20 ഗോള്‍ നേടിയ അപൂര്‍വ്വ റെക്കോഡും നെയ്മര്‍ സ്വന്തമാക്കി. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പെലെയ്ക്ക് (77)തൊട്ടു പിറകില്‍ നെയ്മറുണ്ട് (64). ക്ലബ്ബ് കരിയറില്‍ 23 കിരീടങ്ങള്‍ താരം നേടിയിട്ടുണ്ട്. വിവാദങ്ങളുടെ തോഴന്‍ എന്ന അപരനാമത്തിനുടമയാണ് ബ്രസീലിന്റെ പുത്രന്‍. കളിക്കളത്തിലെ ചൂടന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നെയ്മര്‍ നിരവധി തവണ വിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൂടാതെ കളിക്കളത്തില്‍ പരിക്ക് പറ്റുമ്പോല്‍ നെയ്മര്‍ അഭിനയിക്കുകയാണെന്ന് നിരവധി പ്രമുഖ താരങ്ങളും വ്യക്തമാക്കിയിരുന്നു. പീഡനക്കേസും നികുതിവെട്ടിപ്പും തുടങ്ങി നിരവധി ബ്ലാക്ക് മാര്‍ക്കുകളും താരത്തിനു മേല്‍ വീണിരുന്നു. എന്നിരുന്നാലും തന്റെ പ്രകടനത്തിനോ താരമൂല്യത്തിനോ യാതൊരു ഇടിവും സംഭവിക്കാത്തത് നെയ്മറിന്റെ നേട്ടം തന്നെയാണ്.