നെയ്മര്‍ ബാഴ്സയിലേക്കില്ല; പിഎസ്ജിയില്‍ തുടരും
കഴിഞ്ഞ സീസണിലും നെയ്മറിനെ സ്വന്തമാക്കാന്‍ ബാഴ്സയ്ക്കായിരുന്നില്ല. ലോക റെക്കോഡ് തുകയായ 222 മില്ല്യണ്‍ യൂറോയ്ക്കാണ് 2017ല്‍ നെയ്മറിനെ ബാഴ്സയില്‍നിന്ന് പിഎസ്ജി സ്വന്തമാക്കിയത്.
ക്യാംപ് നൗ: പിഎസ്ജി താരം നെയ്മര്‍ ഈ സീസണില്‍ ബാഴ്സലോണയിലേക്കില്ല. ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാന്‍ ഈ സീസണില്‍ കഴിയില്ലെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോസ്ഫ് മരിയാ ബാര്‍ട്ട്മോ അറിയിച്ചു. കൊറോണ കാരണമുണ്ടായ സാമ്പത്തികമാന്ദ്യമാണ് താരത്തെ ഈ സീസണില്‍ ഒഴിവാക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലും നെയ്മറിനെ സ്വന്തമാക്കാന്‍ ബാഴ്സയ്ക്കായിരുന്നില്ല. ലോക റെക്കോഡ് തുകയായ 222 മില്ല്യണ്‍ യൂറോയ്ക്കാണ് 2017ല്‍ നെയ്മറിനെ ബാഴ്സയില്‍നിന്ന് പിഎസ്ജി സ്വന്തമാക്കിയത്.
തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ പിഎസ്ജി വിടാന്‍ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ തവണയും പിഎസ്ജി ഓഫര്‍ ചെയ്ത തുക നല്‍കാന്‍ ബാഴ്സയ്ക്കായിട്ടില്ല. ഇത്തവണ ചില താരങ്ങളെ കൈമാറി നെയ്മറിനെ ബാഴ്സലോണയിലേക്ക് എത്തിക്കാമെന്ന് ക്ലബ്ബ് കരുതിയിരുന്നു. എന്നാല്‍, പിഎസ്ജി ഇതിന് തയ്യാറായിട്ടില്ല. കൈമാറ്റത്തെക്കുറിച്ച് നെയ്മറും പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ താരം ഫ്രാന്‍സില്‍തന്നെ തുടരാനാണ് സാധ്യത. സൂപ്പര്‍ താരം ലയണല്‍ മെസ്സി മാനേജ്മെന്റുമായി ഉടഞ്ഞിരിക്കുന്നത് ബാഴ്സയെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
താരം ക്ലബ്ബ് വിട്ടേക്കുമെന്ന റിപോര്‍ട്ടും പുറത്തുവരുന്നുണ്ട്. പുതിയ കോച്ച് സെറ്റിയന്റെ തീരുമാനങ്ങളുമായി മെസ്സിക്ക് യോജിപ്പില്ലെന്നാണ് റിപോര്‍ട്ട്. സെറ്റിയിനെ മാറ്റി മുന്‍താരം സാവി ഫെര്‍ണാണ്ടസ് കോച്ചായി വന്നാല്‍ മാത്രമേ താന്‍ ക്ലബ്ബില്‍ തുടരൂവെന്ന് മെസ്സി അറിയിച്ചിട്ടുണ്ട്. നിലവില്‍ ക്ലബ്ബില്‍ മെസ്സിയെ നിലനിര്‍ത്തുകയെന്നതാണ് പരമപ്രധാനമെന്നും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.