ഖത്തര്‍ ലോകകപ്പോടെ വിരമിക്കാനൊരുങ്ങി നെയ്മര്‍
ഖത്തറിന് ശേഷം ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള മാനസിക കരുത്ത് തനിക്കില്ലെന്ന് താരം പറയുന്നു.
സാവോപോളോ: ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ ത്രയങ്ങളില്‍ ഒരാളായ ബ്രസലീന്റെ നെയ്മര്‍ ഖത്തര്‍ ലോകകപ്പോടെ ഫുട്‌ബോളിനോട് വിടപറയുന്നു. കഴിഞ്ഞ ദിവസമാണ് താരം വിരമിക്കലിന്റെ സൂചന നല്‍കിയത്. നെയ്മര്‍ ആന്റ് ദി ലൈഫ് ഓഫ് കിങ്‌സ് എന്ന ഡോക്യുമെന്ററിയ്ക്കായുള്ള അഭിമുഖത്തിനിടയ്ക്കാണ് താരം വിരമിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയത്.
ഖത്തറിന് ശേഷം ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള മാനസിക കരുത്ത് തനിക്കില്ലെന്ന് താരം പറയുന്നു. ഖത്തറില്‍ കിരീടം നേടി വിരമിക്കാനാണ് ആഗ്രഹം. ഫുട്‌ബോളില്‍ കൂടുതല്‍ കാലം തുടരാനുള്ള കരുത്ത് തനിക്കില്ല. രാജ്യത്തിന് വേണ്ടി കിരീടം നേടാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്യും-30കാരനായ നെയ്മര്‍ വ്യക്തമാക്കി. എന്നാല്‍ പിഎസ്ജിയില്‍ താരം തുടര്‍ന്നേക്കും.ലാറ്റിന്‍ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിലും നെയ്മര്‍ ഉണ്ടാവുമെന്നായിരുന്നു ആരാധകരുടെ വിശ്വാസം. നെയ്മറിനേക്കാള്‍ പ്രായത്തിന് മൂത്ത മെസ്സിയും റൊണാള്‍ഡോയും ഇതുവരെ വിരമിക്കലിനെ കുറിച്ച് സൂചന പോലും നല്‍കിയിട്ടില്ല. ഇതിനിടെയാണ് ബ്രസീലന്റെ ഏറ്റവും മികച്ച താരമായ നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യത്തിനായും ക്ലബ്ബിനായും മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.