നെയ്മര്‍ രണ്ട് മാസം പുറത്ത്; ശക്തമായി തിരിച്ചുവരുമെന്ന് താരം
മല്‍സരത്തിന്റെ അവസാന നിമിഷത്തിലാണ് സെയ്ന്റ് എറ്റീനെ താരത്തിന്റെ ഭീകരമായ ടാക്കിളില്‍ നെയ്മര്‍ കുടുങ്ങിയത്.
പാരിസ്: കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ സെയ്ന്റ് എറ്റീനെതിരായ മല്‍സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ പിഎസ്ജിയുടെ സ്റ്റാര്‍ ബ്രസീലിയന്‍ ഫോര്‍വേഡ് നെയ്മര്‍ രണ്ട് മാസം പുറത്ത്. താരത്തിന്റെ പരിക്ക് ഭേദമാവാന്‍ രണ്ട് മാസത്തില്‍ കൂടുതല്‍ സമയം എടുക്കുമെന്ന് പിഎസ്ജി അറിയിച്ചു. പരിക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നാളെ പുറത്ത് വിടുമെന്നും ക്ലബ്ബ് അറിയിച്ചു. അതിനിടെ ആശുപത്രിയിലുള്ള നെയ്മര്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. തിരിച്ചടികള്‍ അത്ലറ്റുകളുടെ ജീവിതത്തില്‍ സര്‍വ്വസാധാരണമാണെന്നും അതില്‍ നിന്നും മുക്തനായി കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും നെയ്മര്‍ കുറിച്ചു.മല്‍സരത്തിന്റെ അവസാന നിമിഷത്തിലാണ് സെയ്ന്റ് എറ്റീനെ താരത്തിന്റെ ഭീകരമായ ടാക്കിളില്‍ നെയ്മര്‍ കുടുങ്ങിയത്.