ഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
36കാരനായ റൂണിയ്ക്കായി കഴിഞ്ഞ സീസണില്‍ എവര്‍ട്ടണില്‍ നിന്നും ഓഫര്‍ വന്നിരുന്നു.
ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി ഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ചു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഡെര്‍ബി ഈ സീസണില്‍ തേര്‍ഡ് ടയറിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നു.2020ലാണ് റൂണി ആദ്യമായി ഡെര്‍ബി മാനേജര്‍ സ്ഥാനം ഏറ്റെടുത്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഡെര്‍ബിക്ക് കഴിഞ്ഞ സീസണില്‍ വേണ്ടത്ര മികച്ച താരങ്ങളെ ടീമിലെത്തിക്കാനും കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരമായ റൂണി ആദ്യമായി മാനേജര്‍ സ്ഥാനം ഏറ്റെടുത്ത ക്ലബ്ബാണ് ഡെര്‍ബി. 36കാരനായ റൂണിയ്ക്കായി കഴിഞ്ഞ സീസണില്‍ എവര്‍ട്ടണില്‍ നിന്നും ഓഫര്‍ വന്നിരുന്നു.