ലോകകപ്പ്; ചാംപ്യന്മാര് നാലടിച്ച് തുടങ്ങി; ജിറൗഡിന് ഡബിള്‍
ഹെര്‍ണാണ്ടസ്, റാബിയോട്ട്, ഡെംബലേ, എംബാപ്പെ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.
ദോഹ: ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് വന്‍ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഓസ്ട്രേലിയയെ 4-1നാണ് പരാജയപ്പെടുത്തി. ഒമ്പതാം മിനിറ്റില്‍ ഓസ്ട്രേലിയ ഗോഡ് വിനിലൂടെ ലീഡെടുത്ത് ഫ്രാന്‍സിനെ ഞെട്ടിച്ചിരുന്നു. പിന്നീട് തിരിച്ച് വരവ് നടത്തിയ ഫ്രഞ്ച് പട നിര നിരയായി ഗോള്‍ സ്കോര്‍ ചെയ്യുകയായിരുന്നു. റാബിയോട്ട്(27), എംബാപ്പെ (68) എന്നിവര്‍ ഓരോ ഗോള്‍ സ്കോര്‍ ചെയ്തപ്പോള്‍ എ സി മിലാന്റെ സീനിയര്‍ താരം ഒലിവര്‍ ജിറൗഡ് ഇരട്ട ഗോള്‍ നേടി. 32, 71 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഹെര്‍ണാണ്ടസ്, റാബിയോട്ട്, ഡെംബലേ, എംബാപ്പെ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.