ചരിത്രത്തിലാദ്യം; ചാംപ്യന്‍സ് ലീഗ് നിയന്ത്രിക്കാന്‍ വനിതാ റഫറി

സെറ്റാഫാനിയാണ്ചാംപ്യന്‍സ് ലീഗിലെ നാളെ നടക്കുന്ന യുവന്റസ്-ഡൈനാമോ കെയ് വ് മല്‍സരം നിയന്ത്രിക്കുന്നത്.

Update: 2020-12-01 12:21 GMT


ടൂറിന്‍: ചരിത്രലാദ്യമായി യുവേഫാ ചാംപ്യന്‍സ് ലീഗ് മല്‍സരം നിയന്ത്രിക്കാന്‍ ഒരുങ്ങി വനിതാ റഫറി. 35 കാരിയായ ഫ്രാന്‍സിന്റെ ഫ്രാപ്പാര്‍ട്ട് സെറ്റാഫാനിയാണ് ചാംപ്യന്‍സ് ലീഗിലെ നാളെ നടക്കുന്ന യുവന്റസ്-ഡൈനാമോ കെയ് വ് മല്‍സരം നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന യുവേഫാ സൂപ്പര്‍ കപ്പ് നിയന്ത്രിച്ചത് സ്റ്റൊഫാനിയായിരുന്നു.കൂടാതെ കഴിഞ്ഞ വര്‍ഷത്തെ വനിതാ ലോകകപ്പും നിയന്ത്രിച്ചതും സ്റ്റെഫാനിയായിരുന്നു. 2019ലാണ് സെറ്റാഫാനി റഫറി പട്ടികയില്‍ കയറുന്നത്. 2011ല്‍ ഫ്രാന്‍സിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബുകളുടെ മല്‍സരമാണ് സ്റ്റെഫാനി ആദ്യമായി നിയന്ത്രിച്ച പുരുഷന്‍മാരുടെ മല്‍സരം. കൂടാതെ ഫ്രാന്‍സിലെ തന്നെ ലീഗ് രണ്ടിലെയും ഒന്നിലെയും മല്‍സരങ്ങളും താരം നിയന്ത്രിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടന്ന യൂറോപ്പാ ലീഗിലെ രണ്ട് മല്‍സരങ്ങളും നടന്നത് സ്റ്റെഫാനിയുടെ നിയന്ത്രണത്തിലായിരുന്നു.







Tags:    

Similar News