ലോകകപ്പ്; പനി ഭീതിയില്‍ ഫ്രഞ്ച് സ്‌ക്വാഡ്

വൈറസ് പടരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതായി കോച്ച് ദേഷാംസ് വ്യക്തമാക്കി.

Update: 2022-12-17 14:39 GMT

ദോഹ: അര്‍ജന്റീനയ്‌ക്കെതിരേ ലോകകപ്പ് ഫൈനലിനിറങ്ങുന്ന ഫ്രാന്‍സ് സ്‌ക്വാഡില്‍ പകര്‍ച്ച പനി. റാഫേല്‍ വരാനെ, ഇബ്രാഹിം കൊനാറ്റെ, കിങ്‌സ്ലേ കോമാന്‍ എന്നിവര്‍ക്കാണ് പ്രത്യേക തരം വൈറസ് ബാധയേറ്റത്. വൈറസ് ബാധയെ തുടര്‍ന്നാണ് താരങ്ങള്‍ക്ക് പനി ബാധിച്ചത്. നേരത്തെ പനി കാരണം അഡ്രിയാന്‍ റാബിയോട്ട്, ഡയോട്ട് ഉപമക്കാനോ എന്നിവര്‍ മൊറോക്കോയ്‌ക്കെതിരായ സെമിയില്‍ ഇറങ്ങിയിരുന്നില്ല. സ്‌ക്വാഡില്‍ അഞ്ച് താരങ്ങള്‍ക്കാണ് ഇതുവരെ പനി സ്ഥിരകീരിച്ചത്. ഈ താരങ്ങളെ പരിശീലനത്തിന് ഇറക്കിയിരുന്നില്ല. ഇവരെ പ്രത്യേക മുറികളിലാണ് താമസിപ്പിച്ചിരിക്കുന്നത്. വൈറസ് പടരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതായി കോച്ച് ദേഷാംസ് വ്യക്തമാക്കി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും താരങ്ങളെല്ലാം ഫൈനലിന് മുമ്പ് പൂര്‍ണ്ണ ഫിറ്റായി തിരിച്ചെത്തുമെന്നും കോച്ച് അറിയിച്ചു.


Tags:    

Similar News