ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ എവര്ട്ടണ് കക്ക ഗോകുലം കേരളയില്‍
ഗോകുലത്തിനായി കൂടുതല്‍ കിരീടങ്ങള്‍ നേടുമെന്നും കക്ക അറിയിച്ചു.
കൊല്‍ക്കത്ത: ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ എവര്ട്ടണ് കക്കയെ ഗോകുലം കേരള സ്വന്തമാക്കി. 31കാരനായ കക്ക ബ്രസീല്‍, പോര്‍ച്ചുഗല്‍, സൗദി അറേബ്യ എന്നിവടങ്ങളിലെ ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്.രണ്ട് വര്‍ഷത്തേക്കാണ് ഗോകുലവുമായി കരാര്‍. ഐ ലീഗ് ചാംപ്യന്മാരായ ഗോകുലത്തിനായി കളിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗോകുലത്തിനായി കൂടുതല്‍ കിരീടങ്ങള്‍ നേടുമെന്നും കക്ക അറിയിച്ചു.