ഗോകുലം കേരളാ വനിതാ ടീം എ എഫ് സി ചാംപ്യന്‍ഷിപ്പിന്
ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, ഇറാന്, ജോര്‍ദ്ദാന്‍, ഉസ്ബിക്കിസ്ഥാന്‍ എന്നിവരും പങ്കെടുക്കും.
ഡല്‍ഹി: ഐ ലീഗ് വനിതാ ചാംപ്യന്മാരായ ഗോകുലം കേരളാ ടീം എ എഫ് സി ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നു. എഎഫ്സി ആദ്യമായി നടത്തുന്ന വനിതാ ക്ലബ്ബ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഗോകുലം ഇറങ്ങുക. ഒക്ടോബറില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുക. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 14 വരെയാണ് ചാംപ്യന്‍ഷിപ്പ്. ഗ്രൂപ്പ് എയില്‍ ചൈനീസ് തായ്പെയി, മ്യാന്മാര്, തായ്ലന്റ്, വിയറ്റ്നാം എന്നിവരും ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, ഇറാന്, ജോര്‍ദ്ദാന്‍, ഉസ്ബിക്കിസ്ഥാന്‍ എന്നിവരും പങ്കെടുക്കും. 2022ലെ ഫിഫാ അണ്ടര്‍ 17 ലോകകപ്പും എഎഫ്സി വനിതാ ഏഷ്യന്‍ കപ്പും ഇന്ത്യയിലാണ് അരങ്ങേറുക.