പിഎസ്ജിക്ക് ഞെട്ടല്‍; മൊറോക്കന്‍ സൂപ്പര്‍ താരം അശ്റഫ് ഹക്കീമി യുവതിയെ പീഡിപ്പിച്ചതായി പരാതി
അശ്റഫ് ഹക്കീമി അന്വേഷണം നേരിടുകയാണെന്ന് പിഎസ്ജി അറിയിച്ചു.
പാരിസ്: പിഎസ്ജിയുടെ മൊറോക്കന്‍ സൂപ്പര്‍ താരം അശ്റഫ് ഹക്കീമി യുവതിയെ പീഡിപ്പിച്ചതായി പരാതി. ഫെബ്രുവരി 25നാണ് സംഭവമെന്ന് പാരിസ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറയുന്നു. യുവതി പരാതി കൊടുക്കാന്‍ വിസമ്മതിച്ചെങ്കിലും പാരിസീലെ പബ്ലിക്ക് പ്രോസിക്യുട്ടര്‍ സ്വമേധയാ കേസ്സെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാരിസിലെ ഹക്കീമിയുടെ വീട്ടില്‍ വച്ചാണ് സംഭവം. താരം ഇന്‍സ്റ്റഗ്രാം വഴിയാണ് 24കാരിയായ യുവതിയെ പരിചയപ്പെട്ടത്. യുവതിയുടെ സമ്മതമില്ലാതെയാണ് പീഢനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് യുവതിയുടെ സുഹൃത്ത് ഹക്കീമിയുടെ വീട്ടിലെത്തിയ യുവതിയെ കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ പാരിസ് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അശ്റഫ് ഹക്കീമി അന്വേഷണം നേരിടുകയാണെന്ന് പിഎസ്ജി അറിയിച്ചു. യുവതിക്ക് പരാതിയില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോവാനാണ് പാരിസ് പബ്ലിക്ക് പ്രോസിക്യുട്ടറുടെ ഓഫിസിന്റെ തീരുമാനം.