അഷ്‌റഫ് ഹക്കീമിയെ അപമാനിച്ച് ഇസ്രായേല്‍ ആരാധകര്‍
ഫലസ്തീന്‍ പുനരുദ്ധാരണത്തിനായി 500 മില്ല്യണ്‍ ഡോളര്‍ നല്‍കിയ ഖത്തറിന്റെ കീഴിലുള്ള ഗ്രൂപ്പാണ് പിഎസ്ജിയുടെ ഉടമകള്‍.
പാരിസ്: ഇന്റര്‍മിലാനില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ മൊറോക്കന്‍ താരം അഷ്‌റഫ് ഹക്കീമിയുടെ അരങ്ങേറ്റ മല്‍സരത്തില്‍ വേദനാജനകമായ അനുഭവം. ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ ലില്ലെയ്‌ക്കെതിരായ മല്‍സരത്തിലാണ് താരം അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ മല്‍സരം അരങ്ങേറിയത് ഇസ്രായേലില്‍ ആയിരുന്നു. നേരത്തെ ഫലസ്തീന് പിന്തുണ നല്‍കിയിരുന്ന ഹക്കീമിയെ ഇസ്രായേല്‍ ആരാധകര്‍ മല്‍സരത്തിനിടെ നിരവധി തവണ അപമാനിച്ചു. താരത്തെ കൂക്കി വിളിക്കുകയായിരുന്നു. ഹക്കീമി പന്ത് കൈവശം വയ്ക്കുമ്പോഴെല്ലാം താരത്തെ ആരാധകര്‍ പരിഹസിക്കുകയായിരുന്നു. മല്‍സരത്തില്‍ പിഎസ്ജി ഒരു ഗോളിന് തോറ്റിരുന്നു. 30,000 പേരാണ് മല്‍സരം കാണാന്‍ ഉണ്ടായത്.
ഫലസ്തീന്‍ പുനരുദ്ധാരണത്തിനായി 500 മില്ല്യണ്‍ ഡോളര്‍ നല്‍കിയ ഖത്തറിന്റെ കീഴിലുള്ള ഗ്രൂപ്പാണ് പിഎസ്ജിയുടെ ഉടമകള്‍. എന്നാല്‍ ഇസ്രായേലില്‍ നടന്ന മല്‍സരത്തിന്റെ വേദി മാറ്റാന്‍ ഖത്തര്‍ ഗ്രൂപ്പ് ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിരുന്നില്ല. ഇതിനെതിരേയും പ്രതിഷേധം നിലനിന്നിരുന്നു.