ഐ ലീഗ്; കിരീട മോഹത്തില്‍ നിന്നും ഗോകുലം അകലുന്നു
ഫര്‍ഷാദ് നൂര്‍ ആണ് ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.
കോഴിക്കോട്: ഐ ലീഗ് കിരീടവും ഐഎസ്എല്‍ യോഗ്യതയും ഗോകുലം കേരളയ്ക്ക് കൈവിടുന്നു. ഇന്ന് ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനോടും തോറ്റതോടെയാണ് ഗോകുലത്തിന്റെ കിരീട പ്രതീക്ഷ അകലുന്നത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു പഞ്ചാബിന്റെ ജയം. ജയത്തോടെ പഞ്ചാബ് ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി എഫ്സിയ്ക്കൊപ്പമെത്തി. ഗോകുലം മൂന്നാം സ്ഥാനത്താണുള്ളത്. 10 പോയിന്റ് വ്യത്യാസത്തിലാണ് ഗോകുലം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 41ാം മിനിറ്റില്‍ ഗോകുലം താരം പവന് കുമാറിന്റെ സെല്‍ഫ് ഗോളാണ് പഞ്ചാബിന് ലീഡ് നല്‍കിയത്. രണ്ടാം ഗോള്‍ ഗോകുലത്തിന്റെ മുന്‍ താരം ലൂക്ക മാസെന്റെ വകയായിരുന്നു. ഫര്‍ഷാദ് നൂര്‍ ആണ് ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.