ടോട്ടന്‍ഹാമിനായി കിരീടം; അവസാന സ്വപ്‌നമറിയിച്ച് പോച്ചെറ്റിനോ

48 കാരനായ അര്‍ജന്റീനയുടെ പോച്ചെറ്റീനോ അഞ്ചുവര്‍ഷം ടോട്ടന്‍ഹാമിനെ പരിശീലിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ അവരെ യൂറോപ്പിലെ ഒന്നാം നമ്പര്‍ ടീമാക്കി മാറ്റി പോച്ചെറ്റീനോയ്ക്കായിരുന്നു.

Update: 2020-04-30 07:41 GMT

ലണ്ടന്‍: മരിക്കുന്നതിനിടയ്ക്ക് ടോട്ടന്‍ഹാമിനായി ഒരു കിരീടം നേടികൊടുക്കണമെന്ന് മുന്‍ കോച്ച് മൗറിസിയോ പോച്ചെറ്റിനോ. ഇതിനായി ക്ലബ്ബ് തനിക്ക് ഒരുവസരം കൂടി തരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ നവംബറിലാണ് പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പോച്ചെറ്റീനോയെ ക്ലബ്ബ് പുറത്താക്കിയത്. തുടര്‍ന്ന് ജോസ് മൗറീഞ്ഞോയെ ക്ലബ്ബ് പുതിയ കോച്ചായി നിയമിക്കുകയായിരുന്നു.

48 കാരനായ അര്‍ജന്റീനയുടെ പോച്ചെറ്റീനോ അഞ്ചുവര്‍ഷം ടോട്ടന്‍ഹാമിനെ പരിശീലിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ അവരെ യൂറോപ്പിലെ ഒന്നാം നമ്പര്‍ ടീമാക്കി മാറ്റി പോച്ചെറ്റീനോയ്ക്കായിരുന്നു. ഒരു തവണ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തും രണ്ട് തവണ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്താനും ടോട്ടന്‍ഹാമിന് കഴിഞ്ഞിരുന്നു. കൂടാതെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനോട് ഏറ്റുമുട്ടാനും ടോട്ടന്‍ഹാമിന് സാധിച്ചിരുന്നു. കൈയെത്തും ദൂരത്താണ് അവര്‍ക്ക് നിരവധി കിരീടങ്ങള്‍ നഷ്ടമായതെന്നും വീണ്ടും അവസരം തന്നാല്‍ ടീമിനായി കിരീടം നേടിക്കൊടുക്കാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യ അടുത്തിടെ സ്വന്തമാക്കിയ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ പോച്ചെറ്റീനോയെ പുതിയ കോച്ചായി നിയമിക്കാന്‍ സമീപിച്ചിരുന്നു.

Tags:    

Similar News