സൗഹൃദമല്‍സരം: ബ്രിസീലിനെ പാനമ പിടിച്ചുകെട്ടി; മെക്‌സിക്കോയ്ക്ക് ജയം

ഇന്ന് സിറ്റി ഓഫ് പോര്‍ട്ടോയില്‍ നടന്ന അന്താരാഷ്ട്രസൗഹൃദമല്‍സരത്തിലാണ് പാനമ ബ്രിസീലിനെ തളച്ചത്. 32ാം മിനിറ്റില്‍ എസി മിലാന്‍ താരം പക്വേറ്റയാണ് ബ്രിസീലിന്റെ ഗോള്‍ നേടിയത്. കസിമറോയുടെ ക്രോസില്‍നിന്ന് വന്ന പന്ത് പക്വേറ്റ ഗോളാക്കി. എന്നാല്‍, നാലുമിനിറ്റിന് ശേഷം പാനമ മക്കാഡോയിലൂടെ സമനില ഗോള്‍ നേടി.

Update: 2019-03-24 04:27 GMT

സിറ്റി ഓഫ് പോര്‍ട്ടോ: അഞ്ചുതവണ ലോകചാംപ്യന്‍മാരായ ബ്രിസീലിനെ 76ാം റാങ്കുകാരായ പാനമ പിടിച്ചുകെട്ടി. ഇന്ന് സിറ്റി ഓഫ് പോര്‍ട്ടോയില്‍ നടന്ന അന്താരാഷ്ട്രസൗഹൃദമല്‍സരത്തിലാണ് പാനമ ബ്രിസീലിനെ തളച്ചത്. 32ാം മിനിറ്റില്‍ എസി മിലാന്‍ താരം പക്വേറ്റയാണ് ബ്രിസീലിന്റെ ഗോള്‍ നേടിയത്. കസിമറോയുടെ ക്രോസില്‍നിന്ന് വന്ന പന്ത് പക്വേറ്റ ഗോളാക്കി. എന്നാല്‍, നാലുമിനിറ്റിന് ശേഷം പാനമ മക്കാഡോയിലൂടെ സമനില ഗോള്‍ നേടി. നിരവധി അവസരങ്ങള്‍ ബ്രിസീല്‍ താരങ്ങള്‍ പാഴാക്കി. കസിമറോ രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തി.

നെയ്മര്‍ ഇന്നലെ കളിക്കാത്ത മല്‍സരത്തില്‍ എഡേഴ്‌സണ്‍, റൊബേര്‍ട്ടോ ഫിര്‍മിനോ, റിച്ചാര്‍ലിസിണ്‍ എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനംപിടിച്ചിരുന്നു. ഗബ്രിയല്‍ ജീസസ്, ഫിലിപ്പേ ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ രണ്ടാംപകുതിയില്‍ കളിപ്പിച്ചെങ്കിലും മല്‍സരത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബ്രിസീലിനായില്ല. ടീമിന്റെ അടുത്ത മല്‍സരം ചെക്ക് റിപ്പബ്ലിക്കിനെതിരേയാണ്. മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ചിലിയെ മെക്‌സിക്കോ 1-3ന് തോല്‍പ്പിച്ചു. കാലിഫോര്‍ണിയയില്‍ നടന്ന മല്‍സരത്തില്‍ റൗള്‍ ജിമെന്‍സ്, ഹെക്ടര്‍ മൊറേനോ, ഹിര്‍വിങ് ലൊസാനോയി എന്നിവരാണ് മെക്‌സിക്കോയുടെ സ്‌കോറര്‍മാര്‍. രണ്ടാം പകുതിയില്‍ 52, 64, 65 മിനിറ്റുകളിലായിരുന്നു ഗോളുകള്‍ പിറന്നുവീണത്. 69ാം മിനിറ്റില്‍ നിക്കോളസ് കാസ്റ്റില്ലോയിലൂടെ ചിലി ആശ്വാസഗോള്‍ നേടി. കഴിഞ്ഞ ലോകകപ്പില്‍ മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. 

Tags:    

Similar News