മെസൂദ് ഓസില്‍ തുര്‍ക്കി ക്ലബ്ബിലേക്ക്
ടര്‍ക്കിഷ് ചാംപ്യന്‍മാരായ ഇസ്താംബൂള്‍ ബഷാക്‌സെഹിര്‍ ക്ലബ്ബില്‍ നിന്നാണ് ഓസിലിന് ഓഫര്‍ വന്നിരിക്കുന്നത്.
ഇസ്താംബൂള്‍: ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മെസൂദ് ഓസില്‍ തുര്‍ക്കി ക്ലബ്ബിലേക്ക് ചേക്കേറുന്നു. ടര്‍ക്കിഷ് ചാംപ്യന്‍മാരായ ഇസ്താംബൂള്‍ ബഷാക്‌സെഹിര്‍ ക്ലബ്ബില്‍ നിന്നാണ് ഓസിലിന് ഓഫര്‍ വന്നിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആഴ്‌സണലിനായി മികവ് പ്രകടിപ്പിക്കാന്‍ ജര്‍മന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ഓസില്‍ ആഴ്‌സണലില്‍ തുടര്‍ന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണയെ തുടര്‍ന്ന് രണ്ടാമത് സീസണ്‍ ആരംഭിച്ചപ്പോള്‍ ഓസില്‍ ആഴ്‌സണലിനായി കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്ന് താരം ടീമിന് പുറത്താണ്. തുര്‍ക്കി വംശജനായ ഓസില്‍ 2013 വരെ റയല്‍ മാഡ്രിഡിനായാണ് കളിച്ചത്. തുടര്‍ന്നാണ് ആഴ്‌സണലിലേക്ക് മാറിയത്. തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനായി അടുത്ത ബന്ധമുള്ള ക്ലബ്ബാണ് ബഷാക്‌സെഹിര്‍. തുര്‍ക്കി വംശജനായ ഓസിലും ഉര്‍ദുഗാനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള ബന്ധം പരിഗണിച്ച് താരം പുതിയ ക്ലബ്ബിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ താരം തുര്‍ക്കി മോഡലിനെ വിവാഹം ചെയ്തിരുന്നു. ക്ലബ്ബിലേക്കുള്ള മാറ്റത്തെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. ബഷാക്‌സെഹിര്‍ എഫ്‌സിക്ക് പുറമെ തുര്‍ക്കിയിലെ മൂന്ന് ക്ലബ്ബുകളും താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഉണ്ട്. ഓസിലിന്റെ പ്രകടനത്തില്‍ ആഴ്‌സണല്‍ കോച്ച് അര്‍ട്ടേറ്റയ്ക്കും തൃപ്തിയില്ല. പുതിയ സീസണില്‍ താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തിലും വ്യക്തയില്ല. കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ആഴ്‌സണല്‍ ക്ലബ്ബിനെയും സാരമായി ബാധിച്ചിട്ടുണ്ട്. തുര്‍ക്കി ക്ലബ്ബ് വന്‍ തുക വാഗ്ദാനം ചെയ്യുന്ന പക്ഷം ഓസിലിനെ വിട്ടുകൊടുത്തേക്കും.