ഹിജാബ് നിരോധനം: ഇസ്തംബൂളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധം (വീഡിയോ)

Update: 2022-02-21 17:46 GMT

ഇസ്തംബൂള്‍: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരേ തുര്‍ക്കിയിലെ പ്രധാന നഗരസമായ ഇസ്തംബൂളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധം. 'വംശീയതയും ഇസ് ലാമോഫോബിയയും വേണ്ട, ഹിന്ദു വംശീയതയും ഹിജാബ് നിരോധനവും വേണ്ട' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ഹിജാബ് നിരോധനത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. യുഎസ്, ബ്രിട്ടന്‍, ഇറാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ആസ്‌ത്രേലിയ, കുവൈത്ത് തുടങ്ങി വിവിധ രാജ്യങ്ങളിലും ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധം അരങ്ങേറി. കുവൈത്തില്‍ 22 എംപിമാര്‍ ഹിജാബ് നിരോധനത്തിനെതിരേ പ്രസ്താവനയിറക്കി. ഇന്ത്യയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരേയും നേതാക്കളേയും കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News