നപ്പോളിക്കെതിരേ ജയം; സെരി എയില്‍ യുവന്റസിന് സമഗ്രാധിപത്യം
ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) 16 പോയിന്റിന്റെ വ്യക്തമായ ലീഡോടെ യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനക്കാരായ നപ്പോളിയെ 2-1ന് തോല്‍പ്പിച്ചതോടെയാണ് യുവന്റസിന്റെ ലീഡ് വര്‍ദ്ധിച്ചത്.
റോം: ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) 16 പോയിന്റിന്റെ വ്യക്തമായ ലീഡോടെ യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനക്കാരായ നപ്പോളിയെ 2-1ന് തോല്‍പ്പിച്ചതോടെയാണ് യുവന്റസിന്റെ ലീഡ് വര്‍ദ്ധിച്ചത്. യുവന്റസിനായി പജാനിക്ക് 28ാം മിനിറ്റില്‍ ഗോള്‍ നേടി. കാനേ 39ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. 47ാം മിനിറ്റില്‍ പജാനിക്ക് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. നപ്പോളിക്ക് വേണ്ടി കാലേജോണാണ് 61ാം മിനിറ്റില്‍ ഗോള്‍ നേടിയത്. 25ാം മിനിറ്റില്‍ നപ്പോളി താരം മേററ്റ് ചുവപ്പ് കാര്‍ഡ് കണ്ടു. ആദ്യ പകുതിക്ക് ശേഷം ഇരു ടീമും 10 പേരായാണ് കളിച്ചത്. മറ്റ് മല്‍സരങ്ങളില്‍ അറ്റലാന്റ ഫിയോറന്റീനയെ 3-1നും ഉഡിനേസേ ബോള്‍ഗാനയെ 2-1നും സംമ്പോഡോറിയ സ്പാനിനെ 2-1നും ടോറിനോ ഷിവോയെ 3-0ത്തിനും തോല്‍പ്പിച്ചു. ഫ്രോസിനോനേ ജിനോനാ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. നപ്പോളിക്ക് 56 പോയിന്റാണ്. എസി മിലാനും ഇന്റര്‍മിലാനുമാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും 48, 47 പോയിന്റ് വീതമാണുള്ളത്.