പാരിസ്: സെയ്ന്റ് എറ്റിനേയ്‌ക്കെതിരായ ജയത്തിലൂടെ പിഎസ്ജി ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചു. 1-0ത്തിനാണ് പിഎസ്ജിയുടെ ജയം. കെലിയന്‍ എംബാപ്പെയുടെ ഗോളിലൂടെയാണ് പിഎസ്ജി ജയിച്ചത്. എംബാപ്പെയുടെ സീസണിലെ 19ാം ഗോളാണിത്. 73ാം മിനിറ്റിലാണ് എംബാപ്പെ ഗോള്‍ നേടിയത്. ഡാനിസ് ആല്‍വ്‌സ് നല്‍കിയ പാസ് എംബാപ്പെ മനോഹരമായ പാസ്സിലൂടെ ഗോളാക്കി. രണ്ടാംസ്ഥാനത്തുള്ള ലിലേയുമായുള്ള പോയിന്റ് അന്തരം 12 പോയിന്റാക്കിമാറ്റാന്‍ പിഎസ്ജിക്കു കഴിഞ്ഞു.
ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ ഇന്റര്‍ മിലാന് സംമ്പഡോറിയക്കെതിരേ 2-1ന്റെ ജയം. 73ാം മിനിറ്റില്‍ ആംബ്രോസിയോ, 78ാം മിനിറ്റില്‍ നെയ്ന്‍ഗോളന്‍ എന്നിവരാണ് ഇന്ററിന് വേണ്ടി ഗോളടിച്ചത്. സംമ്പഡോറിയയുടെ ഏക ഗോള്‍ ഗബിയദിനിയുടെ വകയായിരുന്നു. ഇന്റര്‍ മിലാന്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള നെപ്പോളിയുടെ ടൂറിനോയ്‌ക്കെതിരായ മല്‍സരം ഗോള്‍രഹിത സമനിലയിലായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ സ്പാലിനെതിരേ ഫിയോറന്റീനയ്ക്ക് 4-1ന്റെ ജയവും സാസോലോയ്‌ക്കെതിരേ എംബോലിക്ക് 3-0ത്തിന്റെ ജയവും ലാസിയോക്കെതിരേ ജിനോനയ്ക്ക് 2-1ന്റെ ജയവും നേടി.
അതിനിടെ ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സിനെ 2-0ത്തിന് തോല്‍പ്പിച്ച് ക്രിസ്റ്റല്‍ പാലസ് എഫ് എ കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.