ഫ്രഞ്ച് ലീഗ് ; പിഎസ്ജി ചാംപ്യന്‍മാര്‍
നിലവില്‍ പിഎസ്ജി ലീഗില്‍ ഒന്നാമതാണ്. 68 പോയിന്റാണ് പിഎസ്ജിയ്ക്കുള്ളത്.
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിയെ ചാംപ്യന്‍മാരായി പ്രഖ്യാപിച്ചു. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് നേരത്തെ ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് മറ്റ് ക്ലബ്ബുകളുമായി ആലോചിച്ച് പിഎസ്ജിയെ ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു.
നിലവില്‍ പിഎസ്ജി ലീഗില്‍ ഒന്നാമതാണ്. 68 പോയിന്റാണ് പിഎസ്ജിയ്ക്കുള്ളത്. നേരത്തെ ജൂണില്‍ ശേഷിക്കുന്ന മല്‍സരങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. ലീഗില്‍ മാര്‍സിലെ രണ്ടാമതും റെനീസ്, ലില്ലെ എന്നിവര്‍ മൂന്നും നാലും സ്ഥാനത്തുമാണ്. പിഎസ്ജി, മാര്‍സിലെ, റെനീസ് എന്നീ ടീമുകളാണ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് റെനീസ് ലീഗിന് യോഗ്യത നേടുന്നത്. ലില്ലെ, റീംസ്, നീസ് എന്നിവരാണ് യൂറോപ്പാ ലീഗിന് യോഗ്യത നേടിയത്. അമിയെന്‍സും ടൂലൂസും ആണ് ലീഗില്‍ നിന്ന് റെലഗേറ്റ് ചെയ്യപ്പെട്ടത്.