ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വി
5-1നാണ് ലീഗിലെ ഒന്നാം സ്ഥാനക്കാരെ ലില്ലെ തോല്‍പ്പിച്ചത്
പാരിസ്: ഫ്രഞ്ച് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ലില്ലെയ്ക്കെതിരേ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വി. 5-1നാണ് ലീഗിലെ ഒന്നാം സ്ഥാനക്കാരെ ലില്ലെ തോല്‍പ്പിച്ചത്. തോമസ് മേയുനിയരുടെ സെല്‍ഫ് ഗോളിലൂടെയാണ് ലില്ലെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് നിക്കോളസ് പെപ്പെ, ജൊനാഥന് ബാമ്പ, ഗബ്രിയേല്‍ ഫോണ്ടെ എന്നിവരും ലില്ലെയ്ക്കായി ഗോള്‍ നേടി. 81 പോയിന്റുള്ള പിഎസ്ജിയുടെ കിരീടാരോഹണത്തിന് ഇനിയും കാത്തിരിക്കണം. നന്റസിനെതിരായ മല്‍സരത്തില്‍ ജയിച്ചശേഷമേ പിഎസ്ജിക്ക് കിരീടമുയര്‍ത്താന്‍ കഴിയൂ. 10 പേരായി ചുരുങ്ങിയ പിഎസ്ജിക്ക് വേണ്ടി ബെര്നെറ്റാണ് ആശ്വാസഗോള്‍ നേടിയത്. അതിനിടെ ഇറ്റാലിയന്‍ സിരീ എയില്‍ യുവന്റസിന്റെ കിരീടനേട്ടത്തിനും കാത്തിരിക്കണം. രണ്ടാം സ്ഥാനത്തുള്ള നപ്പോളി ഷിവോയെ 3-1ന് തോല്‍പ്പിച്ചതോടെയാണ് യുവന്റസിന്റെ കിരീട മോഹങ്ങള്‍ നീണ്ടത്. നപ്പോളിയ്ക്കായി കൗളിബേല്‍ രണ്ടു ഗോള്‍ നേടി. ശേഷിക്കുന്ന ഒരു ഗോള്‍ മിലിക്ക് നേടി. ഷിവോയ്ക്കു വേണ്ടി സീസര്‍ ഒരു ഗോള്‍ നേടി. ശനിയാഴ്ച ഫിയോറിന്റീനയ്ക്കെതിരായ മല്‍സരം ജയിച്ചാല്‍ യുവന്റസിന് കിരീടം സ്വന്തമാക്കാം.