ഫ്രഞ്ച് ലീഗ്: അഞ്ചടിച്ച് പിഎസ് ജി; സബ്ബ് ചെയ്തതില്‍ രോഷാകുലനായി എംബാപ്പെ

Update: 2020-02-02 06:32 GMT

പാരിസ്: ഫ്രഞ്ച് ലീഗില്‍ മൊണ്ടപ്പില്ലറിനെതിരേ അഞ്ചുഗോള്‍ ജയവുമായി പിഎസ്ജി. ജയത്തോടെ 13 പോയിന്റിന്റെ ലീഡുമായി പിഎസ്ജി ഒന്നാമത് തുടരുകയാണ്. പിഎസ്ജിക്ക് 55 പോയിന്റും രണ്ടാം സ്ഥാനത്തുള്ള മാര്‍സിലെയ്ക്ക് 42 പോയിന്റുമാണ്. സറാബിയാ(8), ഡി മരിയാ(41), കോണ്‍റേ(44), എംബാപ്പെ (57), കുര്‍സാവാ(65) എന്നിവരാണ് പിഎസ്ജിക്കു വേണ്ടി വലകുലിക്കിയത്. അതിനിടെ രണ്ടാം പകുതിയില്‍ എംബാപ്പെയെ കോച്ച് ടൂച്ചല്‍ സബ്ബ് ചെയ്തത് പ്രതിഷേധത്തിനിടയാക്കി. എംബാപ്പെയ്ക്ക് പകരം ഇക്കാര്‍ഡിയെ ഇറക്കാന്‍ കോച്ച് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ എംബാപ്പെ അനിഷ്ടം അറിയിക്കുകയും കോച്ചിനോട് തട്ടിക്കയറുകയും ചെയ്തു. താരത്തിനെതിരേ നടപടിയുണ്ടായേക്കുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

    ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ അര്‍ധരാത്രി നടന്ന മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്-വോള്‍സ് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടസിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. ബുണ്ടസ ലീഗില്‍ മെയ്ന്‍സിനെതിരേ ബയേണ്‍ മ്യൂണിക്ക് 3-1ന്റെ ജയത്തോടെ ബയേണ് ഒന്നാം സ്ഥാനത്തെത്തി. 42 പോയിന്റാണ് ബയേണിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആര്‍പി ലെപ്‌സിഗിന് 41 പോയിന്റാണുള്ളത്. ഇന്ന് നടന്ന മല്‍സരത്തില്‍ മഗലാഡബാഷയെ ലെപ്‌സിഗ് 2-2 സമനിലയില്‍ കുരുക്കി. മഗലാഡബാഷെ മൂന്നാം സ്ഥാനത്തും ഡോര്‍ട്ട്മുണ്ട് ലീഗില്‍ നാലാം സ്ഥാനത്തുമാണ്.


Tags:    

Similar News